താൾ:Ramayanam 24 Vritham 1926.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സമില്ലാതെ സാധിക്കാവുന്നത്; കേവലസുഖം=പരമസുഖം (മോ ക്ഷം); അത് -ബുദ്ധിഹീനന്മാരുടെ ആ സ്വഭാവം; ആ വിധത്തിലു ള്ളവർ-ബുദ്ധിഹീനന്മാരും=കാമവിവശന്മാരുമായിട്ടുള്ളവർ; ഈ വി ഷയം-ആപത്തിൽ ഭജിക്കുകയും സമ്പത്തിൽ ഭജിക്കാതിരിക്കയും ചെ യ്തു എന്ന സംഗതി; അതുപോലെ-ബുദ്ധിഹീനന്മാരെപ്പോലെ.എന്നു പരിഭാഷ.

സർവ്വാഭീഷ്ടദാതാവും, സർവ്വശക്തനുമായ അങ്ങുന്നു ഭക്തന്മാർക്കു ഒരിക്കലും ആപൽപ്രസംഗത്തിനവകാശമില്ലാത്ത കേവലസുഖരൂപ മായ മോക്ഷത്തെ ദാനം ചെയ്യുന്നവനായിരിക്കെ, നശ്വരങ്ങളും താല്ക്കാലിക സുഖഭ്രമരൂപങ്ങളുമായ ഇന്ദ്രിയാർത്ഥങ്ങളുടെ സിദ്ധിക്കാ യിക്കൊണ്ട് അങ്ങയെ ഭജിക്കുന്നവർ എത്ര ബുദ്ധിഹീനന്മാരാകുന്നു? ഈ ഞങ്ങളും ആ കൂട്ടത്തിൽ ചേർന്നവർ തന്നെ; എന്നു താൽപര്യം. ഇതിൽനിന്നു ശരണ്യനായ ഭഗവാന്റെ മഹിമാതിശയവും, ശരണാ ഗതരായ തങ്ങളുടെ ലാഘവാതിരേകവും വ്യക്തമാകുന്നതിനു പുറ മേ, ആപന്നിവൃത്തിയാണ് തങ്ങളുടെ ആഗമനപ്രയോജനം എന്നു ള്ള നിവേദ്യവിഷയപ്രസ്താവനയും സിദ്ധിക്കുന്നു.

(൮) "കേൾക്ക മമ വാക്യമരിസൂദന തവാജ്ഞ

     വാർത്ത പറയുന്നു ദശകന്ധരദുരാത്മാ,
     രാക്ഷസനടക്കി ഭുവനത്രയമശേഷം
     രൂക്ഷത ഭയങ്കരമവന്നു ഹരിനാമ."

വ്യാ--മമം (അസ്മത്. ഷ. ഏ) എന്റെ. വാക്യം=വാക്കു. അരി സൂദനൻ=ശത്രുക്കളെ നിഗ്രഹിക്കുന്നവൻ. തവ (യുഷ്മത്. ഷ. ഏ)= നിന്റെ. ആജ്ഞാവാർത്ത=കല്പനക്കു വിഷയമായിട്ടുള്ള സംഗതി. (ആഗമനകാരണം). ദശകന്ധരദുരാത്മാവ്=രാവണനെന്ന ദുഷ്ടനാ യ രാക്ഷസൻ. ഭുവനത്രയം=മൂന്നുലോകവും. രൂക്ഷത=ക്രൂരത.

ഇനി താഴേ പത്തു ശ്ലോകങ്ങളെക്കൊണ്ടു രാവണന്റെ ദുഷ്ടക ർമ്മങ്ങളെ ഓരോന്നായി വിവരിക്കുന്നു:-

(൯) "ശങ്കരനവന്നു വരമേകിയതു മൂലം

   ശങ്ക ഭഗവാനെയുമതില്ലവനു നൂനം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/19&oldid=168379" എന്ന താളിൽനിന്ന് ശേഖരിച്ചത്