താൾ:Ramayanam 24 Vritham 1926.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മ്യം നമ്മെ സഹായിക്കുന്നു. എങ്കിലും ഇക്കൃതികൾ ര ണ്ടും 'രാമായണം', 'ഭാരതം' ഈ കിളിപ്പാട്ടുകളുടെ കർത്താവായ സാക്ഷാൽ തുഞ്ചത്തെഴുത്തച്ഛന്റെ കൃതിക ളാണെന്നുള്ള ഭാഷാചരിത്രകാരന്റെ അഭിപ്രായത്തോ ടു യോജിപ്പാൻ എനിക്കു വളരെ വൈമനസ്യമുണ്ട്; പ ക്ഷെ- 'അഗ്രജൻ മമ സതാം വിദുാമഗ്രേസരൻ.മൽ ഗുരുനാഥനനേകാന്തേവാസികളോടും ഉൾക്കുരുന്ന ങ്കൽവാഴ് ക' എന്ന് അധ്യാത്മരാമായണത്തിൽ എഴുത്തച്ഛൻ പ്രശംസിച്ചിട്ടുള്ള ആ അഗ്രജനായിരിക്കു മോ ഇസ്തോത്രഗ്രന്ഥങ്ങൾ രണ്ടിന്റെയും കർത്താവ് എ ന്നാണു ഞാൻ സംശയിക്കുന്നത്. 'വാരിധിതന്നിൽത്തി രമാലകളെന്നപോലെ' 'ഭാരതീപദാവലി' 'സലക്ഷണും മേന്മേൽ' 'കാലേ കാലേ' തോന്നുന്ന ആ (എഴുത്തച്ഛ ന്റെ) 'ശാരികപ്പൈതലിന്റെ' വാണീഗുണം ഇതിൽ കാണുന്നില്ലെന്നാണ് എന്റെ താഴ്മയോടുകൂടിയ അ ഭിപ്രായം.

                            ശുഭം.

കൊച്ചിഭാഷാപരിഷ്കരണ ക്കമ്മറ്റി ആപ്പീസ്സ്, പണ്ഡിതർ

     തൃശ്ശിവപേരൂർ                  കെ. പരമേശ്വരമേനോൻ.
     29-10-11               
                                ----------




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/13&oldid=168373" എന്ന താളിൽനിന്ന് ശേഖരിച്ചത്