Jump to content

താൾ:Ramayanam 24 Vritham 1926.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-9-

രണ്ടാം വൃത്തത്തിൽ ശ്രീരാമന്റെ ജാതകഫലം നിർദ്ദേശിച്ചിരിക്കുന്നതിൽനിന്നു കവിയുടെ ജ്യോതിശാസ്ത്ര നൈപുണ്യം ഗണ്യമാകുന്നു. 'മാലാറൂമാറരിയ രാമായണം കഥയെ ബാലാദിപോലുമുരചെയ്തിൽ ത്രിലോകപെരു- മാളാമവൻ പരനൊടേകീ ഭവിപ്പതിനു- മാളായ്‌വരുന്നു ഹരിനാരായണായ നമഃ' എന്ന ഒടുക്കത്തെ വൃത്തത്തിന്റെ ഉപാന്ത്യപദ്യത്തിൽ നിന്ന് ഇദ്ദേഹം ഒരു ഉപാധ്യായന്റെ നിലയിൽ ബാലന്മാരായ തന്റെ ശിഷ്യന്മാരെ പഠിപ്പിപ്പാനായിട്ടാണ് ഈ ഗ്രന്ഥം നിർമ്മിച്ചതെന്നു കൂടി ഊഹിപ്പാൻ വഴിയുണ്ട്. മേലെഴുതിയതിന്റെ അനന്താപദ്യം, 'മീനാമ, പന്നി, നരസിംഹാ, യവാമന, മ- ഹാരാമ, ദാശരഥി, സീരായുധരായ, നമഃ കൃഷ്ണായാ, കൃഷ്ണതനുശുദ്ധായ കല്കിവപു- ഷേ കാരണായ ഹരി നാരായണായ നമഃ' എന്നുള്ളതാണ്, ഇതെഴുതിക്കഴിഞ്ഞപ്പോൾ തന്നെ ആ മനസ്സിനും വാക്കിനും കയ്യിനും, അനധ്യായം കൊടുക്കതെയിരുക്കുമോ-- 'ഓങ്കാരമായ പൊരുൾ മൂന്നായ്പിരിഞ്ഞുടനെ ആങ്കാരമയതിനു താൻതന്നെ സാക്ഷിയിതു ബോധം വരുത്തുവതിനാളായി നിന്ന പര- മാചാര്യരൂപ! ഹരിനാരായണായ നമഃ' എന്നിങ്ങനെ 'ഹരിനാമകീർത്തനം' ആരംഭിച്ചത്? എന്നു ബലവത്തരമായ ഊഹത്തിന് അവയുടെ രീതിസ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Josepantony എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/12&oldid=168372" എന്ന താളിൽനിന്ന് ശേഖരിച്ചത്