താൾ:Ramayanam 24 Vritham 1926.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-8-

ദശകത്തിന്റെ അവസാനത്തിലും തൽകർത്താവു തന്റെ ഉപസനമൂർത്തിയായ ഗുരുവായൂരപ്പനോട് ആരോഗ്യപ്രാർത്ഥനയണു ചെയ്യുന്നത്. നമ്മുടെ കവിയാകട്ടെ അദ്ദേഹത്തിന്റെ രാമസ്തോത്രത്തിൽ ഓരോ വൃത്താന്തത്തിലും ഐഹികസുഖേച്ഛ യാതൊന്നും കൂടാതെ പരമപുരുഷാർത്ഥമായ കൈവല്യത്തെ പ്രാർത്ഥിക്കുന്നു. എന്നുമാത്രമല്ലാ, ഇതിലുള്ള എല്ലാപദ്യങ്ങളും ഭഗവന്നാമകീർത്തനത്തിൽ കലാശിപ്പിക്കുകയും ചെയ്യുന്നു. അതും പോരാ, ശ്രീരാമനെ ധീരോദാത്തനായ ഒരു മനുഷ്യനായകന്റെ നിലയിൽ നിർത്താതെ, ഭക്തരക്ഷാദീക്ഷിതനായ ഭഗവദവതാരപുരുഷന്റെ നിലയിലാണു കവി കല്പിച്ചിരിക്കുന്നത്. ഖരൻ, ജടായു, ബാലി, രാവണൻ ഇവരുടെ ചരമകാലത്തെപ്പറ്റി കവി എങ്ങനെ പ്രസ്താവിച്ചിരിക്കുന്നു എന്നു നോക്കുക. ഈ ഗ്രന്ഥത്തിൽ ഒരൊറ്റ ബ്‌ഭാഷാപദംപോലുമില്ലാത്ത തനിസ്സംസ്കൃതപദ്യങ്ങൾ വളരെയുണ്ട്. (വൃത്തം ൧ പദ്യം ൭-൨൨; വൃത്തം൧൩ പദ്യം ൨൬; വൃത്തം ൧൭ പദ്യം ൧൭; വൃത്തം ൨൩ പദ്യം ൩൩-൩൫; ഇവ നോക്കുക) പേരിനുമാത്രം ഒന്നോ രണ്ടൊ ഭാഷാപദങ്ങളും ശേഷമെല്ലാം സംസ്കൃതമയവുമായിട്ടുള്ള പദ്യങ്ങൾക്കും ക്ഷാമമില്ല. അതിനും പുറമേ രഘുവംശം, കുമാരസംഭവം, രാമായണചംബു, രാമായണം മുതലായ ഗ്രന്ഥങ്ങളിലെ പല പദ്യങ്ങളും സന്ദർഭമനുസരിച്ചു ഭാഷാന്തരംചെയ്തു ചേർത്തിട്ടുമുണ്ട്. ഇതുകൊണ്ട് ഇദ്ദേഹത്തിന്റെ സംസ്കൃതപാണ്ഡിത്യം സ്പഷ്ടമാകുന്നതാണല്ലൊ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/11&oldid=168371" എന്ന താളിൽനിന്ന് ശേഖരിച്ചത്