താൾ:Ramayanam 24 Vritham 1926.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപത്തിനാലുവൃത്തം 91

1. വ്യാ- കല്പവല്ലി=യാചിക്കുന്നവർക്ക് അഭീഷ്ടം നൽകുന്നതായി ദേവലോകത്തു ചില വൃക്ഷങ്ങളും, വള്ളികളുമുണ്ടെന്നു പുരാണാദികളിൽ പ്രസിദ്ധമാകുന്നു. സീതയാകുന്ന കല്പവല്ലി എന്നു രൂപകം. രാമസുരദ്രുമഛായ=രാമനാകുന്ന കല്പവൃക്ഷത്തിന്റെ തണൽ. മാമുനി പക്ഷമണ്ഡലം=മഹർഷിമാരാകുന്ന പക്ഷികളുടെ കൂട്ടം. ആദരാൽ=പ്രീതിയോടുകൂടി. രാവണാർക്കമഹാതപം=രാവണനാകുന്നസൂര്യന്റെ വലുതായ വെയിൽ. ആതപത്രം=കുട. ഉദാരവാങ്മാധുരീഫലം=ഉൽകൃഷ്ടമായ വാക്കുകളുടെ മാധുര്യമാകുന്ന പഴം. ആസ്വദിക്കുക=അനുഭവിക്കുക. മദിക്കുക=മതിമറന്നു രസിക്കുക. മദ്ധ്യാഹ്നസൂര്യന്റെ ദുസ്സഹമായ വെയിലേറ്റു എരിപൊരിസഞ്ചാരം അനുഭവിച്ചിരുന്ന പക്ഷികൾ, മാധുര്യമുള്ള പഴങ്ങൾ നിറഞ്ഞ്, മനോഹരമായ വള്ളിചുറ്റിപ്പടർന്നു തഴച്ചു നില്കുന്ന ഒരു മഹാവൃക്ഷത്തിലെത്തിയാൽ അതിന്റെ തണലിലിരുന്നു മധുര ഫലങ്ങളെ ആസ്വദിച്ചു മദിക്കുന്നതുപോലെ ദുഷ്ടനായ രാവണന്റെ ദുസ്സഹമായ ആക്രമങ്ങളേറ്റു ആത്മരക്ഷക്കു വഴി കാണാതെ വലഞ്ഞിരുന്ന മഹർഷിവൃന്ദം, രാമൻ പഞ്ചവടിയിലെത്തിയപ്പോൾ അദ്ദേഹത്തെ ആശ്രയിച്ച് അദ്ദേഹത്തിന്റെ സാന്ത്വനവാക്കുകളുടെ മാധുര്യം ആസ്വദിച്ച് പരമാനന്ദിച്ചു എന്നു സിദ്ധാന്തം. അലങ്കാരം രൂപകം.

             ൧൬. രാമ രാമ ഹരേ ഹരേ രഘുനാഥ
                    നാഥദയാനിധേ
                ജാനകീരമണാരവിന്ദലോചനാ!
                    പരി പാഹിമാം
                 രാമനീലഘനാഭിരാമ മനോ-
                    ഭിരാമ രമാപതേ
                 രാമ ചന്ദ്ര ജയിക്ക നീ ശിവരാമ
                    രാമ ഹരേ ഹരേ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/104&oldid=168368" എന്ന താളിൽനിന്ന് ശേഖരിച്ചത്