ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
90 രാമായണം ൧൪ തീർത്ഥഭൂതജലപ്രവാഹ മഹാ-
നദീനികടേ ചിരം
ചിത്രപഞ്ചവടീവനേ വരപർണ്ണ-
സത്മനി മെത്തമേൽ
തീർത്ഥമാടി മനഃപ്രസാദമരം
വരുത്തി നിജപ്രിയാം
പാർത്തുവക്ത്രമണച്ചു പുൽകി
രമിച്ചു രാമ ഹരേ ഹരേ.
വ്യാ- തീർത്ഥ.............നികടേ=(അ. ന. ന. ഏ) തിർത്ഥഭൂതം(പരിശുദ്ധം) ആയ ജലപ്രവാഹ(നീരൊഴുക്ക്)മുള്ള മഹാനദി(ഗോദാവരി)യുടെ നികടേ(സമീപത്തിൽ) ചിരം=കുറച്ചുകാലം. ചിത്രപഞ്ചവടീവനേ=(അ. ന. സ. ഏ)മനോഹരമായ പഞ്ചവടി എന്ന വനത്തിൽ. വരപർണ്ണസരമനി=(ന. ന. സ. ഏ) നല്ല പർണ്ണശാലയിൽ. മനഃപ്രസാദം=മനസ്സിനു തെളിവ്. അരം=വേഗത്തിൽ. നിജപ്രിയാം=(അ. സ്ത്രീ. ദ്വി. ഏ) തന്റെ ഭാര്യയെ. പാർത്ത്=കണ്ട്. വക്ത്രം=മുഖം. അണച്ചു=പുല്കി. രമിച്ചു=ഭാര്യയോടുകൂടിസ്സുഖമായി വസിച്ചു എന്നു താല്പര്യം. രാമായണത്തിൽവിസ്താരമായി വർണ്ണിച്ചിട്ടുള്ള പഞ്ചവടിവാസത്തെ ഇവിടെ ചുരുക്കിയിരിക്കുന്നു
൧൫ സീതയായൊരു കല്പവല്ലി പടർന്ന
രാമസുരദ്രുമ-
ച്ഛായതന്നിൽ വസിച്ചു മാമുനി-
പക്ഷിമണ്ഡലമാദരാൽ
രാവണാർക്കമഹാതപത്തിനൊരാത-
പത്രമുദാരവാ-
ങ്മാധുരീഫലമാസ്വദിച്ചു മദിച്ചു
രാമ ഹരേ ഹരേ.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
