ഇരുപത്തിനാലുവൃത്തം 89
നിഗ്രഹാനുഗ്രശക്തി മുതലായ ഗുണങ്ങളെകൊണ്ട് അഗ്നിസാമ്യം)യുള്ള മഹർഷിമാരുടെ വാക്കുനിമിത്തം. ശർവ്വം............ലോചനാൽ=ശിവന്റെ നെറ്റിയിലുള്ള കണ്ണുപോലെയുള്ള കണ്ണുകളോടുകൂടിയവൻ. ഇതു രൗദ്രരസത്തിന്റെ അനുഭാവമായ 'ഉഗ്രതയുടെ' ചിഹ്നമാകുന്നു. സർവ്വം...................പ്രതിജ്ഞ=സകല രാക്ഷസവീരന്മാരെയും വംശത്തോടുകൂടി കൊന്നേക്കാമെന്നുള്ള ശപഥം. ആശു=(അവ്യ)വേഗത്തിൽ. ഉർവരാമൃതം=ഭൂമിക്ക് യാചിക്കാത്തതായ ഒരു ദാനം. “അമൃതംസ്യാദയാവിതം" എന്നു മനു. രാവണവധം യാചിതമാണെങ്കിലും സർവ്വരാക്ഷസവീരവധം അയാചിതം തന്നെ.
൧൩. ശാർങ്ചാപമഗസ്ത്യമാമുനി-
വാക്കിനാലിഷുധീയുതം വാളുമങ്ങരിരക്ഷയായ് നിജപക്കൽ വാങ്ങി രഘൂതതമൻ മാർഗ്ഗണങ്ങളെടുത്തുടൻ മുനി- മർഗ്ഗമേനടകൊണ്ടു രാക്ഷസ- നാശനായ ഹരേ ഹരേ.
വ്യാ- ശാർങ്ഗചാപം=വൈഷ്ണവമായ വില്ല്. (ശൃംഗം=(കൊമ്പ്)കൊണ്ടുണ്ടാക്കിയത് എന്ന് അവയവാർത്ഥം) അഗസ്ത്യമാമുനിവാക്കിനാൽ=അഗസ്ത്യമഹർഷിയുടെ വാക്കിൻപ്രകാരം. ഇഷുധീയുതം=ആവനാഴിയോടുകൂടിയത്. (ശാർങ്ഗചാപവിശേഷണം) അത് അമ്പൊടുങ്ങാത്ത ആവനാഴിയാണെന്നു രാമായണത്തിൽ പറയുന്നു. അരിരക്ഷ=ശത്രുക്കളിൽനിന്നുള്ള രക്ഷ. നിജപക്കൽ=തന്റെ കൈവശത്തിൽ. മാർഗ്ഗണങ്ങൾ=അമ്പുകൾ. മുനിമാർഗ്ഗണീയീ പദാംബുജൻ=മുനിമാരാൽ അന്വേഷിക്കപ്പെടുവാൻ യോഗ്യമായ പദാംബുജങ്ങളോടുകൂടിയവൻ. മാർഗ്ഗമേ=വഴിയെ. രാക്ഷസനാശനായ=(അ. ന. ഏ.)രാക്ഷസന്മാരെ നശിപ്പിക്കാനായികൊണ്ട്.
12
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |