ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രാമായണം
൧൧. “ഊക്കിനാകിയ രാവണൻ പുന- രൂക്കു കൂടെ മുടക്കിനാൻ വാക്കു കേൾക്കിലതിപ്പൊഴും മമ മൂത്രപാതമുടൻ വരും സാക്ഷി ദൈവമൊഴിഞ്ഞു മറ്റൊരു ഭൂതരില്ല നമുക്കു കേൾ തീർക്കനമ്മുടെ സങ്കടങ്ങളെ രാമ രാമ ഹരേ ഹരേ.”
വ്യാ- ഊക്കു്=സന്ധ്യാവന്ദനം. മമ=(ത.സ്മഛബ്ദം. ക്ഷ. ഏ) എനിക്കു്. മൂത്രപാതം=മൂത്രം പോക്കു്. സാക്ഷി=എല്ലം സൂക്ഷ്മമായി അറിഞ്ഞവൻ. ഒരു ഭൂതർ=ഒരു ജന്തുക്കളും. മഹാവൈദികകർമ്മനിരതനയ അദ്ദേഹത്തിനു് ദേഹപീഡാദികളായ ഉപദ്രവങ്ങളേക്കാൾ സങ്കടം, കർമ്മവിഘ്നം വരുത്തുന്നതിലാണു് എന്നു സാരം.
൧൨. ഗർവ്വഹീനമിവണ്ണമഗ്നിസമാന-
മാമുനിവാക്കിനാൽ
ശർവ്വഫാലവിലോചനോപമ-
ലോചനൻ രഘുനായകൻ
സർവ്വരാക്ഷസവീരവംശവധ-
പ്രതിജ്ഞയുമാശു ചെ-
യ്തുർവ്വരാമൃതമേകിനാൻ ഹരി
രാമ രാമ ഹരേ ഹരേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |