ഇരുപത്തിനാലുവൃത്തം
വ്യ) മദീയവേദനം=എന്റെ അറിയിപ്പിക്കൽ (ആവലാധി), മന്ഥരഗാമി=പതുക്കെപ്പതുക്കെ നടക്കുന്നവൻ. (മന്ഥരഗാമിയായി‘ എന്നാണു വേണ്ടതു്) (ഞാൻ എന്നു വിശേഷ്യം ചേർത്തന്വയിക്കണം) മാമകഗാത്രം=എന്റെ ശരീരം. ഏകൻ=ഒരു രാക്ഷസൻ. അന്തരാളസമാഗമേ=(അ.പു.സ.ഏ) ഒരു തിരക്കിനിടയിൽ പെട്ടപ്പോൾ. രാക്ഷസന്മാരുടെ കുന്തം ഏറ്റ് എന്റെ പല്ലു പോയി. ഇതു ഞൻ പറഞ്ഞു മനസ്സിലാക്കാതെ തന്നെ ആലോചിച്ചറിയമല്ലോ. ഒരിക്കൽ രാക്ഷസന്മാരുടെ ഇടയിൽ അകപ്പെട്ടപ്പോൾ ഒരുത്തൻ എന്റെ ദേഹം ഒടിച്ചുകളഞ്ഞതിനാൽ എനിക്കിപ്പോൾ നേരെ നടക്കാൻ വയ്യാതെ കൂനിക്കൂനി നടക്കേണ്ടതയി വന്നിരിക്കുന്നു; എന്നാണു് ഒരു മഹർഷിയുടെ ആവലാധി.
“ദണ്ഡപാണിരിവാത്ര വന്നൊരു
രാക്ഷസൻ മടിയാതുടൻ
ദണ്ണു കൊണ്ടു കുമച്ചു നമ്മുടെ കണ്ണു
മൊന്നു പൊടിഞ്ഞു പോയ്
ചണ്ഡഭാനുകുലാവസംസ! മദിയ-
ദണ്ണമിതിൽ പ്പരം
ദണ്ഡതാഡനമെത്ര? രാഘവ!
രാമ രമ ഹരേ ഹരേ.”
വ്യാ-ദണ്ഡപാണിഃ=(ഇ.പു.പ്ര.ഏറ്റി) കാലൻ. ഇവ=(അവ്യ) എന്നപോലെ. അത്ര=(അവ്യ) ഇവിടെ. ദണ്ണു്=വടി. കമച്ച്=അടിച്ച് ചണ്ഡഭാനുകുലാവതംസ!=(അ.പു.സം.ഏ) സൂര്യവശത്തിന്നു് അലങ്കാരമായിട്ടുള്ളോവേ! ദണ്ഡതാഡനം= വടി കൊണ്ടുള്ള അടി. കണ്ണു പൊട്ടിയതു മാത്രമല്ല എനിക്കുള്ള ദണ്ണം. വടി കൊണ്ടുള്ള അടിയും ഞാൻ വളരെ അനുഭവിക്കേണ്ടി വന്നു. എന്നായിരുന്നു മറ്റൊരു മുനിയുടെ സങ്കടം.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |