പദങ്ങളെ നീട്ടിവലിച്ചു പ്രയോഗിച്ചിരിക്കുന്നതിനാലു ള്ള അവിശ്രാന്തികൊണ്ടും, സാധാരണക്കാർക്ക് ഇക്കൃതി യിൽ ചില ഭാഗം വായിപ്പാൻ വളരെ ബുദ്ധിമുട്ടുണ്ടാ യിരിക്കും. ഇതിനുപുറമെ കവിവാക്യങ്ങളുടെ ഇടയിൽ വരുന്ന കഥാപാത്രസംഭാഷണങ്ങളെ വായനക്കാർക്കു യാതൊരു മുന്നറിവും കൊടുക്കാതെ ആരംഭിക്കുകയും അ വസാനിപ്പിക്കുകയും ചെയ്യുന്ന ഘട്ടങ്ങളും അനേകമുണ്ട് . (൩-ാം വൃത്തം നോക്കുക) 'യാത്രാക്കുവാനും' 'അയ ച്ചൂട്ടത്', 'കാച്ച്യപാൽ'. 'അറിഞ്ഞീടാഞ്ഞു്'. 'ചിത്തം 'ശെഥില്യമാകാത്തു'. ഇത്യാദിളായി ഏതാനും ചില വിലക്ഷണപദപ്രയോഗങ്ങളും ഇല്ലെന്നില്ല.
എന്നാൽ ഈ വക ദോഷങ്ങളൊന്നും കൂടാതെ പ്രസന്നപ്രൌഢസരസങ്ങളും, സാഹിത്യസാരഭൂയിഷ്ഠ ങ്ങളുമായ ഭാഗങ്ങളാണ് ഇക്കാവ്യത്തിൽ ഒട്ടുമുക്കാലും വ്യാപിച്ചിരിക്കുന്നത്.
ഇനി ഗ്രന്ഥകർത്താവിനെക്കുറിച്ചു ആലോചിക്കു
ന്നതായാൽ ഇന്നത്തെ ഭാഷാകവികളുടെയും കാവ്യവി
മർശകന്മാരുടെയും നോട്ടത്തിൽ അദ്ധേഹം ഒരു വാസന
ക്കാനായ കവിയാണെന്നു തോന്നുന്നതല്ലെങ്കിൽ അ
സ്തു. എന്നാൽ പരമഭക്തനും, നല്ല സംസ്കൃതപണ്ഡി
തനും, യോഗ്യനായ ഒരു ജ്യോതിഷികനുമാണെന്നുള്ള
സംഗതിയിൽ ആർക്കും വിസംവാദമുണ്ടാവാൻ തരമില്ലാ.
മേൽപ്പത്തൂർ ഭട്ടത്തതിരിയുടെ 'കുട്ടിബ് ഭാഗവത'മായ ന
രായണീയസ്തോത്രം പോലെ ഈ ഇരുപത്തുനാലുവൃത്തം
ഒരു രാമസ്തോത്രമാണ്. നാരായണീയത്തിൽ ഓരോ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |