താൾ:Ramarajabahadoor.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സകല കാര്യങ്ങളിലും വിജയിയായി ജീവിതം നിവർത്തിച്ച തന്റെ മാതാമഹന്റെ നിര്യാണത്താൽ തനിക്കു നേരിടുന്ന ജീവിതാഗ്രഹഭംഗത്തെ സ്മരിച്ച്, ആ വീരയുവാവിന്റെ പൗരുഷപ്രകാശമായുള്ള നേത്രങ്ങളിൽ ചില ജലകണങ്ങൾ തിളങ്ങി. ഇതുകളെ ഉത്തരക്ഷണത്തിൽ തുടച്ചിട്ട്, "വരട്ടെ, രാജ്യം രക്ഷിക്കുന്നവർ എന്നെയും രക്ഷിക്കും" എന്നു സമാശ്വസിച്ചുകൊണ്ട്, മൈസൂർവ്യാഘ്രത്തെ ഹരിപ്പാനുള്ള സമരാങ്കണത്തിലോട്ടെന്നപോലെ സേനാനായകപ്രഭാവത്തോടെ അയാൾ നടകൊണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/38&oldid=168238" എന്ന താളിൽനിന്ന് ശേഖരിച്ചത്