താൾ:Ramarajabahadoor.djvu/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ത്തീർന്നുള്ള മുഖകായങ്ങൾ ഒരു തപസ്വിനിയുടേതെന്നപോലെ വർണ്ണപ്രഭ മങ്ങിയും പൂർവ്വത്തിലെ പ്രഭാപൂരവും നീലപരിവേഷവും നീങ്ങി അവലോകനത്തിനു സഹ്യമായും തീർന്നിരിക്കുന്നു. ഹസ്താസ്ഥികളെ പിണച്ചും കരതലങ്ങളെ സ്കന്ധങ്ങളോടു ചേർത്തും ഉത്തരീയത്താൽ വക്ഷഃപ്രദേശത്തെ വലയംചെയ്ത് സഞ്ചരിക്കുന്ന ശരീരം വ്രതങ്ങൾ, ധ്യാനങ്ങൾ, നാമജപങ്ങൾ, പാരായണങ്ങൾ എന്നിവ അനുഷ്ഠിക്കുന്നെങ്കിലും ആ ശരീരത്തിൽ ലീനമായ അന്തഃകരണം, സച്ചിൽസ്വരൂപോന്മുഖമായി, അഹങ്കാരവിവർജ്ജിതമായി സർവ്വബന്ധവിമുകതമായുള്ളതുതന്നെയോ എന്നു സൂക്ഷ്മമായി വ്യവച്ഛേദിച്ചുകൂടുന്നതല്ല. തപസ്വിനിയുടെ ഗാംഭീര്യത്തെ ആധാരമാക്കി ജീവിതനിയന്ത്രണം ചെയ്യുന്ന ആ 'താന്മാത്രകി'യിൽനിന്ന് സ്വാത്മക്ഷേത്രത്തിലെ ഭദ്രദീപമായി പൂജിക്കപ്പെട്ടിരുന്ന പുത്രന്റെ നാശത്തെക്കുറിച്ചുപോലും ഒരു ക്ലോശോച്ചാരണം ഗളിതമാകുന്നില്ല. വിധിവൈപരീത്യത്തെയും സമചിത്തതയോടെ ഉപഗൂഹനം ചെയ്ത് ഏകാന്തവസതിയിലെ പ്രശാന്തജീവിതത്തെ മാത്രം അംഗീകരിച്ചിരിക്കുന്ന വൈരാഗ്യവതി, അഗ്നിശിലകളുടെ വർഷത്താൽ ക്ഷീണോദരമായിത്തീർന്നെങ്കിലും അനന്തരഗർഭത്തിന്റെ പൂർണ്ണതയിൽ പുനർജൃംഭണം ചെയ്തേക്കാവുന്ന ജ്വാലാമുഖി ആണോ അല്ലയോ എന്ന് ഉത്തരഭാഗം കഥ തെളിയിക്കേണ്ടതാണ്. തൽക്കാലസ്ഥിതിയിലെ ദമപ്രകടനത്തിനിടയിലും ഗോവർദ്ധനങ്ങളിലെ വൃക്ഷങ്ങൾ തഴച്ചുവന്നതും ഗൃഹപ്പറമ്പിൽ മുൾച്ചെടികളും അസുഖകാരികളായ ജന്തുക്കളും വാഴ്ചകൊണ്ടതും ഗൃഹപ്പടികളും സ്നാനഘട്ടവും തകർന്നു വീണു വികൃതനിലകളിൽ ആയതും ദുർവ്വിധിവലയിതമായുള്ള തന്റെ അവസ്ഥയോട് അനുയോജിക്കുന്ന അവസ്ഥാനന്തരങ്ങളായി മാത്രം അവർ പരിഗണിച്ചു. പറമ്പിൽ നില്ക്കുന്ന വൃക്ഷങ്ങളുടെ സമൃദ്ധമായുള്ള ഫലദായകത്വം അതിന്റെ അനുഭോക്താക്കളുടെ സംക്രമത്തെ സംഭവിപ്പിച്ചേക്കാമെന്നു കരുതി, അവയുടെ ഉന്മൂലനത്തെ നിർവ്വിചാരം നിവർത്തിപ്പിച്ചു. ഗൃഹപരിസരങ്ങളിലെ ബഹുതരം ജന്തുക്കളോടു സാത്മ്യാനുരക്തി തോന്നുകയാൽ, മാധവിഅമ്മ അതുകളുടെ പരിസേവനത്തിൽ വിമുഖ ആകാതെ തന്റെ നിർഭാഗ്യക്ഷേത്രത്തിൽ ഒരു നിശ്ചേതനപ്രതിഷ്ഠയായി വാണു.

സൂക്ഷ്മശോധനത്തിൽ മാങ്കാവായ സൗന്ദര്യതരുവിൽ കുസുമിതമായ ഈ അഭൗമസൗഗന്ധികം, അതിന്റെ പൂർവ്വജപരമ്പരകളിൽനിന്ന് ഒരു ലോകവിസ്തൃതിയോളം വിപര്യയപ്പെട്ടു കണ്ടകവാഹിയായുള്ള ഒരു കേതകീസ്തോമം ആണെന്നു കാണപ്പെടാം. മാങ്കാവിലെ പൂർവ്വചരിത്രം ധർമ്മേക്ഷണന്മാർക്ക് ആദ്യന്തം അവികലരസാനുഭൂതിയോടെ അദ്ധ്യയനം ചെയ്യാവുന്ന ഒരു ഗ്രന്ഥമല്ലായിരുന്നു. മാധവിഅമ്മ പരമാർത്ഥത്തിൽ സൗന്ദര്യഡംഭത്താൽ അതിന്റെ ആരാധനത്തെ ആകാക്ഷിച്ചുപോന്നിരുന്ന ഒരു വനാംബികാശിശു ആയിരുന്നു. വിടലോകത്തിന്റെ ഉന്മാദനൃത്തങ്ങൾ, പരിചരണസന്നദ്ധന്മാരുടെ സ്തോത്രഗീതങ്ങൾ, സാമാന്യലോകത്തിന്റെ അഭിനന്ദനചേഷ്ടകൾ എന്നിവ മാധവിഅമ്മയുടെ ജീവാ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/274&oldid=168121" എന്ന താളിൽനിന്ന് ശേഖരിച്ചത്