താൾ:Ramarajabahadoor.djvu/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദ്ധ്യായം പതിനഞ്ച്

"ഇങ്ങനെ ചൊല്ലിക്കരഞ്ഞു കാലുംപിടി-
ച്ചങ്ങനെ താര നമസ്കരിക്കുംവിധൗ
വ്യാകുലഹീനം പുണർന്നു പുണർന്നനു-
രാഗവശേന പറഞ്ഞിതു ബാലിയും
സ്ത്രീ സ്വഭാവംകൊണ്ടു പേടിയായ്കേതുമേ"


ഐശ്വര്യപ്രചുരിമകൊണ്ടു സമുജ്ജ്വലമായിരുന്ന കേരളഭൂലക്ഷ്മിയുടെ ദിവ്യമായുള്ള അംഗസൗഷ്ഠവത്തെ പാശ്ചാത്യവെൺകളിപ്പൂച്ചുകൊണ്ടു പരിഷ്കരിച്ചപ്പോൾ ആ പ്രതിഷ്ഠയുടെ സാക്ഷാലുള്ള ഹോമദ്യുതി പാണ്ഡുരപ്രഭയായി. ആന്ധ്യകാലം എന്നു സങ്കല്പിക്കപ്പെടുന്ന ആ പ്രാചീനദശകളിൽ ജനിച്ച സമുദായാംഗങ്ങൾ ഗാത്രവൈപുല്യത്തിൽ ജയദ്രഥന്മാരും ആത്മാഭിമാനമഹത്ത്വത്തിന്റെ സംരക്ഷണത്തിൽ അർജ്ജുനന്മാരും രക്തച്ഛിദ്രകർമ്മത്തിൽ ജാമദഗ്ന്യന്മാരും പരിശ്രമസാഹസങ്ങളിൽ ഭഗീരഥന്മാരും ആയിരുന്നു. ഭൂതകാലനിരയുടെ അവസാനശിഖരത്തെ തരണംചെയ്തു ജീവിക്കുന്ന നിഷ്പക്ഷവാദികൾ അതീതകാലത്തിന്റെ ഈ ഹൃദയംഗമതയെ സമ്മതിക്കുമായിരിക്കാം. പെരിഞ്ചക്കോടൻ ഖലനും തസ്കരനും പക്ഷേ, നരമേധിയും ആയിരുന്നു എങ്കിലും അയാൾ ആ നികൃഷ്ടമായുള്ള അഗാധതയിൽ നിപാതംചയ്തുപോയതു സന്ദർഭവൈരുദ്ധ്യങ്ങളുടെ നിർബ്ബന്ധഭാരത്താൽ ആയിരിക്കാം. മത്സരം മനുഷ്യരെ ഉത്തമമായ ഉന്നതമാർഗ്ഗങ്ങളിലോട്ടും അഘപൂർണ്ണമായുള്ള ഗർത്തപ്രദേശങ്ങളിലോട്ടും ചരിപ്പിക്കുകയോ വ്യതിചലിപ്പിക്കുകയോ ചെയ്യുന്നു. ദാരിദ്രജമായ തൃഷ്ണയും മത്സരത്തിനു തുല്യംതന്നെ, ജീവിതപദ്ധതിയുടെ സ്വീകാരവിഷയത്തിൽ മനുഷ്യപാദങ്ങളെ നിയന്ത്രണം ചെയ്യുന്നു. സ്വീകൃതമായ പന്ഥാക്കളുടെ അനുകരണംകൊണ്ടു വിപരീതഗതികന്മാരായ രണ്ടു വർഗ്ഗക്കാർ വിവിധങ്ങളായ യശസ്സുകളെ സംഭരിച്ചു. പെരിഞ്ചക്കോടൻ ദുഷ്പഥപ്രവേശംകൊണ്ടു ദുര്യശസ്സിനെ, കേശവപിള്ള സുയശസ്സിനെ എന്നപോലെതന്നെ സമ്പാദിച്ചിട്ടുള്ള ഒരു

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/162&oldid=167997" എന്ന താളിൽനിന്ന് ശേഖരിച്ചത്