താൾ:Ramarajabahadoor.djvu/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റത്തുകൊള്ളണേ! ഇനി ഇരുന്നിട്ട്-" അജിതസിംഹൻ കൊടന്തയുടെ രോദനങ്ങളെ സ്വാന്തനവാക്കുകൾകൊണ്ടു ശമിപ്പിക്കുവാൻ ഒരുമ്പെട്ടില്ല. സമീപപ്രദേശങ്ങളിൽ എവിടെ എങ്കിലും തനിക്കു താമസിപ്പാൻ യോഗ്യമായ സ്ഥലം ഉണ്ടോ എന്നു മാത്രം ചോദിച്ചു.

കൊടന്തആശാൻ: "ഇത്തിരി വടക്കുപടിഞ്ഞാറ് കരിമ്പോമ്പുഴയൊണ്ട്. അവിടെ കോഴിക്കോട്ടെ സാമോദരിപ്പാട്ടീന്ന് എഴുന്നള്ളിത്താമസിക്കുന്നേ."

അജിതസിംഹൻ സ്വഹസ്തങ്ങളാൽ കർണ്ണങ്ങൾ പൊത്തി. ആപൽസന്ദർഭങ്ങളിൽ ഈ വിടകേസരിയും മൃഗകേസരിത്വം പ്രകടിപ്പിപ്പാൻ ഉള്ള ജീവവീര്യം സംഭരിച്ചിട്ടുള്ളവനായിരുന്നു. സാമൂതിരിപ്പാട്ടിലോടു ചേർന്നു സഹകേന്ദ്രം ചെയ്യുന്നത് സ്വാചാരപ്രയോഗത്തെ വക്രഗതിയിലോട്ടോ സ്തംഭനനിലയിലോട്ടോ ആക്കുമെന്നു പേടിച്ച് അദ്ദേഹം ഭീതികരമായുള്ള രാക്ഷസസ്വഭാവം പ്രകടിപ്പിച്ച് കൊടന്തആശാനോടു രംഗം ഒഴിപ്പാൻ കല്പനകൊടുത്തു. ഈ അപകടത്തിൽ തന്നെ കുടുക്കിയ കുടിലന്റെ ഖ്യാതിയും സ്ഥാനവും ജീവനും ധ്വംസിപ്പാനും പെണ്ണിനെയും അവളുടെ ധൂർത്തനായ കമിതാവിനെയും കൃമികൾ എന്നപോലെ പാദഘാതം കൊണ്ടു മജ്ജാമാത്രരാക്കുന്നതിനും താൻതന്നെ സംഹാരമൂർത്തി എന്നു പ്രതിജ്ഞചെയ്തുകൊണ്ട് ആ 'വിച്ഛിന്നസ്വയംബരം' പ്രബന്ധത്തിലെ നായകൻ ക്ഷുദ്ദാഹങ്ങളെ ഗണ്യമാക്കാതെ കണ്ട വഴിയെ പരിചാരകരോടൊന്നിച്ചു നടതുടങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/161&oldid=167996" എന്ന താളിൽനിന്ന് ശേഖരിച്ചത്