താൾ:Ramakumaran 1913.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

5 പില്ക്കാലങ്ങളിൽ അവർ പലവിധം കഷ്ടത അനുഭവിയ്ക്കേണ്ടവർതന്നെ. രാമകുമാരന്റെ സ്ഥിതി ആദ്യം വളരെ ദാരിദ്ര്യത്തിലായിരുന്നതിനാൽ മേൽ അയാൾ ഒരു വലിയ ഭാഗ്യവാനായിത്തീരുമെന്നു് ആരും ശങ്കിച്ചില്ല.

രാമകുമാരനും തന്റെ മാതാവു് ശാരദാദേവിയും താമസിച്ചിരുന്നത് ആൾപ്പാർപ്പ് അധികമില്ലാത്ത ഒരു കുഗ്രാമത്തിലായിരുന്നു. നാലുവശവും വലിയമരങ്ങൾ ഇടതൂർന്നു നിന്നിട്ടുള്ള ഒരു ചെറിയ മൈതാനത്തിലായിരുന്നു അവരുടെ ഗൃഹം പണിയിയ്ക്കപ്പെട്ടിരുന്നതു്. ഭവനത്തിനു മുൻവശത്തായി ദൂരത്തുള്ള ഒരു പാറക്കൂട്ടം മിക്കവാറും സമയങ്ങളിൽ മഞ്ഞുകൊണ്ടു മൂടപ്പെട്ടു് പ്രശോഭിച്ചുകൊണ്ടിരിയ്ക്കും. സൂര്യോദയ സമയങ്ങളിൽ മഞ്ഞയും ചുവപ്പും ഇടകലർന്ന രശ്മികൾ ആ പർവ്വതോപരിഭാഗത്തിലെ ആകാശത്തിൽ ഒരുപോലെ വ്യാപിച്ചു് വലിയ വൃക്ഷങ്ങളുടെ മേൽ ഭാഗങ്ങളെ പ്രകാശിപ്പിക്കുന്നതു് അവർക്കൊരു വിശേഷക്കാഴ്ചയായിരുന്നു. ഇവരുടെ ഈ വാസസ്ഥാനം രാമകുമാരന്റെ പിതാവിനാൽ തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു. ഭർത്താവിന്റെ മരണാനന്തരം ശാരദാദേവിയ്ക്ക് ഈ ഏകാന്തവാസം ഉപേക്ഷിക്കാൻ സമ്മതവും സൌകര്യവുമില്ലായിരുന്നു. തനിയ്ക്ക് ഒരു പ്രധാന ധനമായുണ്ടായിരുന്നതു് ബാലനായ രാമകുമാരൻ മാത്രമായിരുന്നു. ഭർത്താവു് കൂടുതലായി യാതൊന്നും ഏൾപ്പിച്ചിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ദേഹവിയോഗം നിമിത്തം സന്തതിയ്ക്ക് യാതൊന്നും സമ്പാദിച്ചുവെയ്ക്കാൻ സാധിക്കാത്തതായിരുന്നു. ഏതൊരു മനുഷ്യനും തന്റെ അനന്തരാവകാശികൾക്ക് എന്തെങ്കി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramakumaran_1913.pdf/9&oldid=167926" എന്ന താളിൽനിന്ന് ശേഖരിച്ചത്