4
യോ വായനക്കാരായ കുട്ടികളെ! നിങ്ങൾ രാമകുമാരനെപ്പറ്റി എന്തു വിചാരിക്കുന്നു? രാമകുമാരൻ വല്ല തെറ്റും ചെയ്തതുകൊണ്ടാണോ അയാളുടെമാതാവ് ഈവിധം ഉപദേശിച്ചത്? ഒരിക്കലുമില്ല. രാമകുമാരൻ തെറ്റുചെയ്യുന്നതുതന്നെ അപൂർവ്വമായിരുന്നു. തന്റെ മാതാവ് ഒരിയ്ക്കൽ തെറ്റെന്നു ചൂണ്ടിക്കാണിച്ചു കൊടുക്കുന്നവകളെ രാമകുമാരൻ ഒരിയ്ക്കലും ചെയ്കയില്ല. അതാണ് അയാളുടെ നിഷ്ഠ. തന്റെ മാതാവിന്റെ സകല ഹിതങ്ങളേയും സാധിച്ചു കൊടുക്കുന്നതിലും അവരെ സന്തോഷിപ്പിക്കുന്നതിലും രാമകുമാരൻ സദാ ജാകരൂകനായിരിയ്ക്കും. നിങ്ങളിൽ ചിലർ മാതാപിതാക്കന്മാരും അദ്ധ്യാപകന്മാരും പലപ്പോഴും തെറ്റെന്നു ചൂണ്ടിക്കാണിയ്ക്കുന്നവകളെ രണ്ടാമതും ചെയ്യുന്നവരായേയ്ക്കാം. അതൊരിയ്ക്കലും ചെയ്യരുത്. അങ്ങിനെചെയ്യുന്നപക്ഷം രാമകുമാരൻ നിങ്ങളെ ബഹുമാനിയ്ക്കുകയില്ല. രാമകുമാരന്റെ സഹവാസത്തിനു നിങ്ങൾ ആഗ്രഹിയ്ക്കുന്നില്ലയോ? അയാൾ ഒരു ശുദ്ധ ഹൃദയനാണു്. നല്ല കുട്ടികൾ നിശ്ചയമായും അയാളെ സ്നേഹിയ്ക്കും. രാമകുമാരന്റെ ബാല്യത്തിൽതന്നെ തന്റെ പിതാവു മരിച്ചു പോകയും മാതാവല്ലാതെ മറ്റരുമില്ലാതിരിയ്ക്കയും ചെയ്തതുകൊണ്ടു വളരെ അരിഷ്ടതയിലുള്ള ഉപജീവിതമാണ് അയാൾക്കുണ്ടായിരുന്നത്. ഒരിടയച്ചെറുക്കൻ എന്നു പറഞ്ഞു് സാധുവായ ഇയാളെ ഭാഗ്യവാന്മാരായ പല കുട്ടികളും നിന്ദിയ്ക്കുക പതിവായിരുന്നു. ആ ഭാഗ്യവാന്മാരായകുട്ടികൾക്കു വാസ്തവത്തിൽ ഭാഗ്യമില്ലായിരുന്നു. അതെല്ലാം അവരുടെ പൂർവ്വന്മാരുടെ ഭാഗ്യമായിരുന്നു. അവരുടെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |