താൾ:Ramakumaran 1913.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

3 ണ്. തല്ലിപ്പഴുപ്പിച്ചാൽ താനെ പഴുക്കുന്നതുപോലെ ശരിയായ സ്വാദുണ്ടാക്കുകയില്ല. വിശേഷിച്ചും തല്ലിയഭാഗങ്ങൾ കല്ലിച്ചിരിക്കും. അതുപോലതന്നെ തല്ലുകാണ്ടു നേരെയാകുന്ന കുട്ടികളുടെ സ്വഭാവവും ശുദ്ധമായിരിക്കുന്നതല്ല. അതിനാൽ നിന്റെ ഈ സമയത്തെ വളരെ സൂക്ഷിച്ചുപയോഗിക്കണം. ഒരു കുട്ടി ബാല്യത്തിലെ സമ്പാദിയ്ക്കേണ്ട പ്രധാനമായ ഒന്ന് ഈശ്വരവിശ്വാസമാണ്. നിനക്കു ഞാൻ മാതാവായും നാഥയായും ഇരിയ്ക്കുന്നതുപോലെ നിനക്കും എനിയ്ക്കുമായി ഒരു മാതാവുണ്ട്. അതാണ് ഈശ്വരൻ”

മാതാവിന്റെ ഇപ്രകാരമുള്ള ഉപദേശങ്ങൾകേട്ട് രാമകുമാരൻ വളരെ നേരം വിചാരമഗ്നനായി നിന്നുപോയി. തന്റെ ഉപദേശങ്ങളെപ്പറ്റി പുത്രൻ ചിന്തിയ്ക്കുകയാണു ചെയ്യുന്നതെന്നുള്ള വിവരമറിഞ്ഞ് മാതാവു കുറച്ചുനേരം മൌനമായിരുന്നു. രാമകുമാരന്റെ മുഖത്ത് ഒടുവിൽ ഒരു പുഞ്ചിരിമാത്രമുണ്ടായി. ഇതു തന്റെ മാതാവിന്റെ വാക്കിനെ നിഷേധിച്ചതായിരിക്കുമോ? ഒരിക്കലുമില്ലാ. രാമകുമാരൻ ആ വിധമുള്ള ഒരു കുട്ടിയല്ലായിരുന്നു. ഇയാൾ മാതൃഭക്തനായ ഒരു കുട്ടിയാകയാൽ മാതാവിന്റെ ഉപദേശങ്ങൾ ശരിയായ വിധം ഫലിച്ചു. തന്റെ മാതാവിന്റെ ഉപദേശങ്ങളെ പദംപ്രതി വിചാരിച്ചുറപ്പിയ്ക്കുകയാണു് രാമകുമാരൻ ചെയ്തതു്. കുട്ടികൾ വായിക്കുന്ന വിഷയങ്ങളെ രണ്ടാമതു വിചാരിച്ചുറപ്പിയ്ക്കുന്നതുപോലെ രാമകുമാരൻ തന്റെ മാതാവിന്റെ വാക്കുകളെ പഠിച്ചുറപ്പിച്ചു. ശ്രദ്ധയുള്ള കുട്ടികൾ രാമകുമാരനെപ്പോലെ തന്നെചെയ്യും. അല്ല




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramakumaran_1913.pdf/7&oldid=167924" എന്ന താളിൽനിന്ന് ശേഖരിച്ചത്