Jump to content

താൾ:Ramakumaran 1913.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
15


ഗുരു:- നിന്റെ കൃഷ്ണനെ എന്നെയൊന്നു കാണിച്ചു തരുമോ?

കുമാരൻ:- കാണിച്ചുതരാം; എന്നോടുകൂടി വരണം.

ഉടനെ അവർ ‌രണ്ടുപേരുമായി തിരിച്ചു. മുൻപറഞ്ഞ കാട്ടിൽചെന്നു് കുട്ടി കൃഷ്ണനെ വിളിച്ചു; കാണ്മാനില്ല. വളരെ വിഷാദിച്ചു; വീണ്ടും വിളിച്ചു; വന്നില്ല.

കുമാരൻ:- "കൃഷ്ണാ! എന്നെ ചതിയ്ക്കുകയാണോ? ഞാനും എന്റെ ‌ഗുരുനാഥനുമായി ‌നിന്നെക്കാണ്മാൻ‌ വന്നിരിയ്ക്കുകയാണു്. വേഗം വരണേ!

കൃഷ്ണൻ:- (അപ്രത്യക്ഷനായി നിന്നു കൊണ്ടു്) നിന്റെ ഗുരുവിനു് കാണാനുള്ള യോഗം ഒരു് അഞ്ചു ജന്മം കഴിഞ്ഞിട്ടേ ഉണ്ടാകുകയുള്ളൂ. അതിനാൽ ആവശ്യമില്ലാത്തതു വിചാരിച്ചു വ്യസനിയ്ക്കേണ്ട. നീമാത്രമുള്ളപ്പോൾ വന്നു കണ്ടുകൊള്ളാം.

ഗുരു ഈ മറുപടി കേട്ടു വളരെ വിഷാദാശ്ചര്യങ്ങളോടുകൂടി രാമകുമാരന്റെ പാദങ്ങളിൽ‌ വീണു നമസ്കരിച്ചു; തന്റെ ശിഷ്യനെത്തന്നെ തന്റെ ഗുരുവായി വരിച്ചു.

ഗുരു:- അല്ലയോ രാമകുമാരാ! അങ്ങുതന്നെ ഭാഗ്യവാൻ. അങ്ങു് എനെ ഗുരുവായിവരിച്ചിരുന്നുവെങ്കിലും അത്യുൽകൃഷ്ടമായ മറ്റൊന്നിനു് ഞാൻ അങ്ങയുടെ ശിഷ്യനായി ഭവിച്ചിരിക്കുന്നു. മനുഷ്യനു വിദ്യാഭ്യാസാദികൾ‌ ഉണ്ടാകുന്നതു്, സത്യമായും ഉൽകൃഷ്ടമായും ഉള്ളതു് ഇന്നതെന്നറിഞ്ഞു സേവിയ്ക്കുന്നതിലേക്കുമാത്രമാണു്. അങ്ങയെപ്പോലെയുള്ള ശ്രേഷ്ഠപുരുഷന്മാർക്കു് അക്ഷരവിദ്യ സ്വതേലഭിച്ചിട്ടുള്ളതിനാൽ അക്ഷരവിദ്യ പ്രത്യേകം ആവശ്യമില്ല. അക്ഷരമെന്നാൽ നാശമില്ലാത്തതു്; നാശമില്ലാത്തവിദ്യ അക്ഷരം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Snehae എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramakumaran_1913.pdf/19&oldid=167916" എന്ന താളിൽനിന്ന് ശേഖരിച്ചത്