Jump to content

താൾ:Ramakumaran 1913.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാതാവിന്റെ വാക്കിൽ രാമകുമാരനു് പ്രത്യേകമൊരു വിശ്വാസമുണ്ടായിരുന്നു. കൃഷ്ണന്റെ കൂട്ടുണ്ടാകുമെന്നുള്ള സന്തോഷത്തോടുകൂടി കുമാരൻ താമസംകൂടാതെ കാട്ടിലെത്തി കൃഷ്ണാ! കൃഷ്ണാ!! എന്നു വിളിച്ചു. കൃഷ്ണനെ കണ്ടില്ല. "അമ്മ പറഞ്ഞിട്ടാണു് വന്നു വിളിക്കുന്നതു്" എന്നുംകൂടി ചേർത്തു് വീണ്ടും വിളിച്ചു. കൃഷ്ണനെക്കണ്ടതേയില്ല.

അപ്പോഴത്തേയ്ക്കു് ആദ്യത്തെപ്പോലെതന്നെ വീണ്ടും ഒരു ഒച്ച കേട്ടു. ഉടൻതന്നെ തനിയ്ക്കു് ആദ്യത്തെ ഭയങ്കര കാൎയ്യങ്ങളുടെ ഓൎമ്മയുണ്ടായി. രാമകുമാരൻ വീണ്ടും ബോധംകെട്ടു നിലത്തു പതിച്ചു.

"സ്വാമിൻ സാധുരക്ഷ ചെയ്യുന്നതു് ഈ വിധമാണോ? അതോ പരീക്ഷിയ്ക്കുന്നോ? സാധുവായ രാമകുമാരനെ രക്ഷിയ്ക്കണേ!"

കുമാരന്റെ ബോധക്കേടിൽ ഒരു സ്വപ്നമുണ്ടായതുപോലെ തോന്നി. തന്റെ മാതാവിന്റെ വാക്കുകളെ ഒന്നുകൂടെ കേൾക്കുന്നു. കൃഷ്ണന്റെ സ്വരൂപം മനസ്സിൽ ഉദിയ്ക്കുന്നു. അമ്മ പറഞ്ഞ വിധമുള്ള ഒരു കൃഷ്ണൻ രാമകുമാരന്റെ മനസ്സിൽ വിളയാടിത്തുടങ്ങി. ഓടക്കുഴൽവിളി കേട്ടു തുടങ്ങി. ഉടൻതന്നെ ബോധവുമുണ്ടായി. കണ്ണു തുറന്നു നോക്കിയപ്പോൾ കണ്ട കാഴ്ച വിസ്മയനീയമായിരുന്നു. ഒരു ദിവ്യവിഗ്രഹം മുൻപിൽ പ്രകാശിയ്ക്കുന്നുണ്ടു്. വലിപ്പം, ആകൃതിവിശേഷം മുതലായവ തന്റെ അമ്മ പറഞ്ഞവ തന്നെ. ഉരുണ്ടുതടിച്ച ചെറിയ ശരീരവും, മനോഹരമായ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramakumaran_1913.pdf/15&oldid=167912" എന്ന താളിൽനിന്ന് ശേഖരിച്ചത്