താൾ:Ramakumaran 1913.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശക്തിയുണ്ടു്. അവനു പ്രാപ്തി നിന്നോളംതന്നെ ഉണ്ടായിരിയ്ക്കും. താമരയുടെ വൎണ്ണമാണു്; കയ്യിൽ ഒരു ഓടക്കുഴൽ പിടിച്ചിരിയ്ക്കും; തലയിൽ ഒരു മയിൽപ്പീലി ചൂടിയിരിയ്ക്കും; അരയിൽ ഒട്ടുഞാണും, കാലുകളിൽ പാദശരങ്ങളും, കൈകളിൽ ചില കെട്ടുകളും, പുഞ്ചിരിയോടുകൂടിയ നോട്ടങ്ങളും അവന്റെ പ്രത്യേക ലക്ഷണങ്ങളാണു്. അവൻ അവിടെത്തന്നെ എന്നും ഉണ്ടായിരിയ്ക്കും. ആവശ്യപ്പെടുമ്പോഴെല്ലാം വിളിച്ചാൽ കൂടെവരും. സന്തോഷമായിപ്പോകൂ!

മാതാവിന്റെ ഇപ്രകാരമുള്ള ശാസനകളെക്കേട്ടിട്ട് യാതൊരു സംശയവും കൂടാതെ രാമകുമാരൻ യാത്രയാരംഭിച്ചു. കാടു സമീപിച്ച ഉടനെതന്നെ കൃഷ്ണനെ വിളിച്ചു തുടങ്ങി.

നിസ്സഹായനായ ഒരു ചെറിയ കുട്ടി; പ്രായമോ? അഞ്ചുവയസ്സു്. നില്ക്കുന്നതു വലിയൊരു കാട്ടിൽ. കറുത്തു കൃശമായ ശരീരം. ദേഹത്തിൽ ആഭരണങ്ങൾ യാതൊന്നുമില്ല. ചെറിയ ഒരു തോൎത്തു് ഉടുത്തിട്ടുണ്ടു്. കയ്യിൽ ചെറിയ ഗ്രന്ഥക്കെട്ടു പിടിച്ചു് ഭസ്മക്കുറികളും ഇട്ടു് മനോഹരനായ ഒരു കുട്ടി. ഇയാളെ ആരാണു സഹായിയ്ക്കാത്തതു്? നിശ്ചയമായും എല്ലാപേരും സഹായിയ്ക്കുമെന്നുള്ളതു് മേലുള്ള സംഗതികൾകൊണ്ടു് ഗ്രഹിക്കാം.

കാട്ടിൽച്ചെന്നാൽ കൃഷ്ണനെക്കാണാമെന്നു പറഞ്ഞതു് വിശ്വസിച്ച രാമകുമാരനെ ഭ്രാന്തനെന്നു് നിങ്ങൾ വിചാരിക്കുമായിരിയ്ക്കും. എന്നാൽ രാമകുമാരൻ ഭ്രാന്തനല്ല. മാതാവിൽ വളരെ ഭക്തിയുള്ള ഒരു ഉത്തമബാലനാണു്. തന്റെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramakumaran_1913.pdf/14&oldid=167911" എന്ന താളിൽനിന്ന് ശേഖരിച്ചത്