Jump to content

താൾ:Ramakumaran 1913.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യതു്? ഈശ്വരാ!" എന്നു വിചാരിച്ചിട്ടു ശാരദാദേവി വീട്ടിനു പുറത്തെല്ലാം പരിശോധിച്ചു. അവിടെക്കണ്ട വലിയ കാൽച്ചുവടുകളെയും ചില അവശിഷ്ടങ്ങളെയും കൊണ്ടു് അതൊരു ആനയായിരിക്കുമെന്നു സങ്കല്പിച്ചു. "ആവൂ ഈശ്വരാ! അങ്ങേയ്ക്കു് ഇത്രത്തോളം കരുണയുണ്ടായതു ഭാഗ്യംതന്നെ" എന്നും ഉച്ചരിച്ചു് അകത്തുപോയി ചിന്താമഗ്നയായി ഇരുന്നു.

രാമകുമാരനാകട്ടെ! അപ്പോൾക്കഴിഞ്ഞ സകലതും മറന്നു. പഠനം തന്റെ അപ്പോഴത്തെ പ്രധാന കൃത്യമാണെന്നു് അമ്മ പറഞ്ഞിരുന്ന വാചകങ്ങളെത്തന്നെ പലപ്രാവശ്യം വിചാരിച്ചുകഴിഞ്ഞു. പഠിത്തം മതിയാക്കാൻ സൌകര്യം കാത്തുകൊണ്ടിരിയ്ക്കുന്ന നമ്മുടെ ചില ചെറിയ കുട്ടികൾക്കു് ഒരു പാഠമെന്നവണ്ണം രാമകുമാരൻ വ്യാകുലയായിരിയ്ക്കുന്നമാതാവിന്റെ മടിയിൽ ചെന്നു ചാരി നിന്നു് അവരുടെ കൈപിടിച്ചു കുലുക്കി ചിന്തയിൽനിന്നും വിരമിപ്പിച്ചിട്ടു് “ അമ്മാ! ഞാൻ പള്ളിക്കൂടത്തിൽ പോകട്ടെ! എനിയ്ക്കു് വഴിയിൽ ആരു സഹായമുണ്ടു്?” എന്നിങ്ങനെ ചോദിച്ചു. തന്റെ പുത്രന്റെ വിദ്യാഭ്യാസത്തിൽ വളരെ ജാഗരൂകയായിരുന്നെങ്കിലും തന്റെ ഗൃഹജോലികൾ നിമിത്തം ഗത്യന്തരമില്ലായ്കയാൽ ആ പരമഭക്തയായ സതീരത്നം തന്റെ പുത്രനോടു് താഴെപ്പറയുംപ്രകാരം പറഞ്ഞു.

   മാതാവു് :- രാമകുമാരാ! ഈശ്വരൻ‌തന്നെ നിന്നെ സഹായിക്കട്ടെ! നീ കാട്ടിനു സമീപം ചെന്നു് കൃഷ്ണാ! കൃഷ്ണാ! എന്നു വിളിയ്ക്കുക. അപ്പോൾ കൃഷ്ണൻ വന്നു് നിന്നെ വേണ്ടവിധം സഹായിയ്ക്കും. അവനു് സകലതും ചെയ്‌വാൻ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramakumaran_1913.pdf/13&oldid=167910" എന്ന താളിൽനിന്ന് ശേഖരിച്ചത്