നിക്കും. രാമകുമാരന്റെ ഇതുവരെയുമുള്ള ശ്രമങ്ങളെല്ലാം വിജയപൂൎവമായി കലാശിച്ചു. ഉടനെ ദൂരത്തായിട്ടു് ഒരു വൃക്ഷക്കൂട്ടം കണ്ടു. മുൻദിവസത്തെപ്പരിചയംകൊണ്ടു് അതൊരുകാടാണെന്നു നിശ്ചയമുണ്ടായിരുന്നു. സൂൎയ്യരശ്മിഭൂമിയിൽ പതിയ്ക്കാതിരിയ്ക്കത്തക്കവണ്ണം മേൽ ഭാഗം മറയ്ക്കപ്പെട്ടിരുന്നു. ചെറിയമഴയിലും വലിയവേനലിലും നിന്നു് ആരെയും ആ കാടു രക്ഷിച്ചു കൊള്ളും. ആ വിധമായിരുന്നു ഇലകളുടെ ഞെരുക്കം. 'ഈ കൊടുംകാട്ടിലുള്ള എത്രയോ ചെറിയ പുല്ലുകളെപ്പോലും ശരിയായി രക്ഷിയ്ക്കുന്ന ഈശ്വരൻ തന്നെയും രക്ഷിയ്ക്കും' എന്നു് ആദ്യം ഒരു ധൈൎയ്യം രാമകുമാരനു തോന്നി. അതോടുകൂടെത്തന്നെ ദൂരത്തായി ഒരു തോലോരവവും കേട്ടു. രാമകുമാരൻ വിഷണ്ഡനായി. വലിയമരങ്ങളിൽ ചിലതെല്ലാം മറിഞ്ഞുവീണുതുടങ്ങി. കൊമ്പുകൾ മുറിഞ്ഞു വീഴുന്നു. കുമാരന്റെ ധൈൎയ്യം ഓടി ഒളിച്ചു. സാധു രാമകുമാരൻ നിലത്തു പതിച്ചു. ഏകദേശം ഒരു മണിക്കൂറു കഴിഞ്ഞശേഷമേ രാമകുമാരനു ബോധമുണ്ടായുള്ളു. തൻ കണ്ടതെല്ലാം സ്വപ്നമായിരിയ്ക്കുമോ എന്നു സംശയിച്ചു. തന്റെ ഭവനത്തിന്റെ നടയിലാണു താൻ കിടക്കുന്നതെന്നു് തനിയ്ക്കപ്പോൾ മനസ്സിലായി. ഇതെന്തുമായം! കുമാരനു ഭയവും ആശ്ചൎയ്യവും ഉണ്ടായി. ശാരദാദേവി ഈ വിവരങ്ങൾ കേട്ട് "ഈശ്വരാ ഇങ്ങിനയോ ഉണ്ടായതു്. പാപിയായ ഇവൾ ഇത്രയ്ക്കെന്തു മഹാപാപമാണു ചെയ്തത്? സ്വാമീ കരുണാകരാ!" എന്നു വിലപിച്ചിട്ട് അല്പനേരം മൌനമായിരുന്നു. വാടിവിയൎത്ത മുഖത്തു് വ്യസനം ഉള്ളടങ്ങിയ ഒരു ചിരിയുണ്ടായി. ഉടൻ എഴിച്ചു് “എന്റെ മകനെ ആരാണു് ഇവിടെക്കൊണ്ടാക്കി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |