ത്തിൽ വളൎന്നു വളരെവിഖ്യാതനായി ഭവിച്ചതോടുകൂടി ആളുകൾക്കു് ഇടയന്മാരെക്കുറിച്ചുള്ള നിന്ദകുറെ ശമിച്ചു. വിശേഷിച്ചും സാധുവായ രാമകുമാരനിൽ എല്ലാപേൎക്കും ഒരു പ്രത്യേകകാരുണ്യത്തിനു വകയുണ്ടായിരുന്നതുകൊണ്ടു് പഠിപ്പിക്കുന്നകാൎയ്യത്തിൽ ഗുരു വിസംവദിച്ചില്ല. ദിവസേന ഗ്രാമത്തിൽ നിന്നും നാലുമൈലോളം ദൂരം വരുന്ന പാഠശാലയിലേയ്ക്ക് നടന്നുപോയി മടങ്ങിഎത്തിക്കൊണ്ടിരുന്നു. അഞ്ചുവയസ്സുപ്രായമുള്ള ഒരു കുട്ടി വിജനമായസ്ഥലങ്ങളിൽ കൂടി നാലു മൈൽ ദൂരം തനിയെ നടന്നുപോകുന്നകാൎയ്യം വളരെ സങ്കടജനകമായ ഒന്നാണല്ലോ. വഴിയായിട്ടു് ഒരു ഒററയടിപ്പാത മാത്രമാണ് ഉണ്ടായിരുന്നതും. ഇടയ്ക്കിടെ പാറകളും കുഴികളും മുള്ളുകളും ഉള്ളതുകൊണ്ട് വേദനയനുഭവിയ്ക്കാതെ പോകാൻ ആർക്കും ബുദ്ധിമുട്ടായിരുന്നു. വഴിയെപ്പററി നിശ്ചയമുണ്ടായിരുന്ന മാതാവു് കുട്ടിയുടെ പാദരക്ഷയ്ക്കായി രണ്ടു പാളത്തുണ്ടുകളെ വച്ചുകെട്ടിയാണു് അയച്ചിരുന്നതു്. ആദ്യദിവസങ്ങളിൽ കൂട്ടുണ്ടായിരുന്നതുകൊണ്ടു് സങ്കടം അധികമൊന്നും ഉണ്ടായില്ല. കുമാരന്റെ നിൎഭാഗ്യസ്ഥിതി നിമിത്തം ഒരു ദിവസം സഹപാഠികളെല്ലാവരും അയാളെ ഉപേക്ഷിച്ചു. തനിയെ പോകയാൽ വഴി ദീൎൎഗ്ഘമായി തോന്നിത്തുടങ്ങി. വഴിതെററിയോ എന്നുഭയപ്പെട്ടു. ദുഷ്ടജന്തുക്കൾ വരുന്നുണ്ടോ എന്നു ചുററും നോക്കിത്തുടങ്ങി; എങ്കിലും ധൈൎയ്യമവലംബിച്ചു മുന്നോട്ടു വേഗം നടന്നു. വല്ല അനക്കവും കേട്ടാൽ അതെന്താണെന്നു് നിന്നു നല്ലവണ്ണം പരിശോധിച്ചു വീണ്ടും നടക്കും. തന്റെ കഷ്ടതകളെക്കുറിച്ചു് കൂടക്കൂടെ വ്യസ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |