താൾ:Raghuvamsha charithram vol-1 1918.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

74

രഘുവംശചരിത്രം

ശിപ്പിച്ചത്. പർവതങ്ങൾ തങ്ങളുട ചിറകുമുറിപ്പാൻ ശ്രമിച്ച ദേവേന്ദ്രനെ ശിലാവഷംകൊണ്ട് തടുത്ത തുപോലെ ആനപ്പടകളോടുകൂടി വന്ന കലിംഗരാ ജാവു രഘുവിനെ അസൃനഷംകൊണ്ടു തടുത്തു. രഘു ശത്രുക്കളുടെ ശരവശംഏറ്റിട്ടു മംഗലസ്നാനം ചെയ്തിട്ടന്നപോലെ ജയലക്ഷ്മിയെപരിഗ്രഹിച്ചു. അവിടെ രഘുവിന്റെ സൈന്യങ്ങൾ പാനമണ്ഡപങ്ങൾ കെട്ടിയുണ്ടാക്കി ശത്രുക്കളുടെ യശസ്സിനെ എന്ന പോലെ തെങ്ങിൻ മദ്യത്തെ പാനം ചെയ്തു. ധർമ്മവിജയിയായ രഘു കലിംഗരാജാവിനെ ആദ്യം തടവുകാരനാക്കി പിടിച്ചു പിന്നെ വിടുകയും അവന്റെ ധനങ്ങളെ മാത്രം സ്വീകരിച്ചു രാജ്യം മടക്കികൊടുകയും ചെയ്തു. അതിനു ശേഷം കായിച്ചുനില്ക്കുന്ന കഴുങ്ങിൻതോട്ടങ്ങളോടുകൂടിയ കടൽതീരം വഴിയായി, അഗസ്ത്യൻ സഞ്ചരിക്കുന്നതായ ദക്ഷിണ ദിക്കിലേക്കു ജയാശംസകൂടാതെ തന്നെ പോയി. ഗജങ്ങളുടെ മദജലഗന്ധമുണ്ടാകുന്ന സൈന്യങ്ങളുടെ സംഗമം കൊണ്ടു നദികളുടെ ഭർത്താവായ സമുദ്രത്തിന്നു കാവേരിയെപ്പറ്റി രഘു ശങ്ക ജനിപ്പിച്ചുവോ എന്നു തോന്നി. ദക്ഷിണദിക്കിൽ എത്തിയാൽ

( ദക്ഷിണായനകാലത്ത് ) ആദിത്യന്റെ തേജസ്സി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/94&oldid=167900" എന്ന താളിൽനിന്ന് ശേഖരിച്ചത്