താൾ:Raghuvamsha charithram vol-1 1918.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

73

നാലാംമദ്ധ്യായം

കരിച്ചാണ്, കീഴടങ്ങാത്തവരെ ഉന്മൂലനം ചെയ്യുന്ന വനായ രഘുവിൽനിന്നു സിംഹദേശക്കാർ ആത്മാവിനെ രക്ഷിച്ചത്. നാവികസൈന്യത്തോടുകൂടി വന്ന വംഗരാജാക്കന്മാരെ നേതാവായ രഘു, ബലം കൊണ്ട് സ്ഥാനഭ്രഷ്ടന്മാരാക്കുകയും ഗംഗാനദിയുടെ മദ്ധ്യത്തിൽ പലേടങ്ങളിലും ജയസ്തംഭങ്ങളെ സ്ഥാപിക്കുകയം ചെയ്തു . പാദാരവിന്ദപയ്യന്തം പ്രണമിച്ചവരായി , സ്വസ്ഥാനത്തിൽ നിന്നും ഭ്രംശിപ്പിക്കപെട്ടവരും , വീണ്ടും ആ സ്ഥാനങ്ങളിൽതന്നെ നിയമിക്കപെട്ടവരും ആയ വംശരാജാക്കനമാർ, പറിച്ചു നട്ട കളമനല്ലു കതിത്തു ഫലം തരുന്നത് പോലെ , രഘുവിന്നു ധനം വദ്ധിപിച്ചുകൊടുത്തു . രഘുവിന്റെ സേനകൾ കപില എന്ന നദിക്ക് ആനകളെകൊണ് ഒരു ചിറയുണ്ടാക്കുകയും ഉൽകല ദേശത്തെ രാജക്കന്മാരാൽ കാട്ടികൊടുക്കപ്പെട്ട മാർഗങ്ങളിൽകൂടി രഘു കലിംഗദേശോഭിമുഖമംയി യാത്ര ചെയ്തയും ചെയ്തു . ആനക്കാരൻ ഗംഭീരവേദിയായ ആനയുടെ മസ്തകത്തിന്മേൽ തീക്ഷണമായ തോട്ടിയെ പ്രവേശിപ്പിക്കുന്നതുപോലെ രഘു തീക്ഷ്ണമായ തന്റെ പ്രതാപത്തെ കലിംഗദേശത്തുള്ള മഹേന്ദ്രപർവ്വത്തിന്റെ മൂദ്ധാവിങ്കലാണ് പ്രവ

10 *


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/93&oldid=167899" എന്ന താളിൽനിന്ന് ശേഖരിച്ചത്