താൾ:Raghuvamsha charithram vol-1 1918.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

71

നാലാംമദ്ധ്യായം

ഫത്തോടുകൂടി ആറുതരം*സൈന്യത്തോടുകൂടെപുറപ്പെട്ടു . പാലാഴിമഥനം ചെയ്യുന്ന അവസരത്തിൽ, മന്ദരപർവ്വതത്താൽ ഇളക്കപ്പെട്ട ബിന്ദുക്കളെ കൊണ്ടു തിരമാതകൾ മഹാവിഷ്ണുവിന്റെ മേൽ ഏതു പ്രകാരം വഷീച്ചുവോ അതുപോലെ വയോവൃദ്ധകളായ പൗരസ്ത്രീകൾ മലരുകൊണ്ടു രഘുവിന്റെമേൽ വഷിച്ചു. ഇന്ദ്രതുല്യനായ രഘു ആദ്യം കിഴക്കേ ദിക്കിലാണു പോയത് കാറ്റിൽഇളകുന്നകൊടിക്കൂമകളെകൊണ്ട് അദ്ദേഹം ശത്രുക്കളെ ഭത്സിക്കുകയാണൊ എന്നു ശങ്ക തോന്നി . തേരോടുമ്പോൾ പുറപ്പെടുന്ന പൊടികളെ കോണ്ട് ആകാശവും, മേഘങ്ങളെപ്പോലെ ഇരിക്കുന്ന ആനകളകൊണ്ടു ഭ്രമിയും നിറഞ്ഞതിനാൽ രഘു ആകാശത്തെ ഭ്രമിയെപ്പോലേയും ഭ്രമിയെ ആകാശത്തെപ്പോലേയും ആകിത്തീർത്തു. രഘു തന്റെ വലുതായ സേനയെ കിഴക്കോട്ടു കൊണ്ടു പോകുമ്പോൾ ഭഗീരഥൻ പരമശിവന്റെ ജടയിൽനിന്നു വീഴുന്ന ഗംഗയെ ഭ്രമിയിലേക്കു കൊണ്ടു വരുമ്പോളെന്നപോ _____________________________________________________________________________________________

  • മൌലം, ഭൃതകം, ശ്രേണി, മിത്രം, അമിത്രൻ, ആടവികം, ഇങ്ങനെ സൈന്യം ആറുവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/91&oldid=167897" എന്ന താളിൽനിന്ന് ശേഖരിച്ചത്