Jump to content

താൾ:Raghuvamsha charithram vol-1 1918.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

67

നാലാമദ്ധ്യായം

ഘുവിന്റെ വിശാലമായ കണ്ണുകൾ ചെവികൾക്ക് ഏറ്റവും അരികെചെന്നു വിശ്രമിക്കുന്നവ തന്നെ യായിരുന്നു; എന്നാൽ സൂക്ഷ്മങ്ങളായ കാര്യങ്ങളെ ഗ്രഹിപ്പിക്കുന്നതായ ശാസ്ത്രജ്ഞാനം മാത്രമാണ് അദ്ദേഹത്തിന്നു കണ്ണുകളുടെ ഫലം ഉണ്ടാക്കിക്കൊ ടുത്തത്. ആനന്ദത്തെ ജനിപ്പിക്കുന്ന ശക്തികൊണ്ടു ചന്ദ്രന്നു സിദ്ധിച്ച ചന്ദ്രൻ എന്ന പേരുപോലെ യും, ചൂടുണ്ടാക്കുന്നതുകൊണ്ടു സൂര്യന്നു സിദ്ധിച്ച തപനൻ എന്ന പേരുപോലെയും , ജനരഞ്ജചെയ്യുന്നതുകൊണ്ടുരഘുവിന്നു രാജാവെന്ന പേർ അന്വർത്ഥമായിത്തീർന്നു. നീതിശാസ്ത്രജ്ഞൻമാർ രഘുവിന്നു നല്ലതും ചീത്തയുമായ രീജ്യഭരണതന്ത്രങ്ങൾ ഉപദേശിച്ചു കൊടുത്തു. എന്നാൽ‌ അദ്ദേഹം രാജാവായപ്പോൾ അവയിൽ നല്ലതു മാത്രമേ കയ്കൊണ്ടുള്ളൂ.രഘു രാജ

പദവിയിലെത്തിയപ്പോൾ പഞ്ചഭൂതങ്ങളുടെ ഗുണങ്ങൾ ഉൽകുർഷത്തെ പ്രാപിച്ചു.രാജാവു പുതുതായപ്പോൾ സകല വസ്തുക്കളും പുതുതായതു പോലെ തോന്നി. ദിലീപന്നു ശേഷം രഘു രാജ്യഭാരം കയ്യേറ്റുവെന്നറിഞ്ഞപ്പോൾ രാജാക്കന്മാരുടെ ഉള്ളിൽ മുമ്പു പുകഞ്ഞുകൊണ്ടിരുന്ന അഗ്നി ജ്വലിച്ചതുപോലെയായി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/87&oldid=167893" എന്ന താളിൽനിന്ന് ശേഖരിച്ചത്