താൾ:Raghuvamsha charithram vol-1 1918.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

63

മൂന്നാമദ്ധ്യായം

നിറപ്പകർച്ചയോടുകൂടിയ വിരലുകളെക്കൊണ്ട് ആവനാഴിയിൽനിന്നു ശരത്തെ എടുക്കുവാൻ ആരംഭിച്ചപ്പോഴാണ് ഇന്ദ്രൻ മേൽപ്രകാരം സന്തോഷഹേതുവായ വാക്കിനെ പറഞ്ഞത്;അതുകൊണ്ട് രഘു ശരം ഉപസംഹരിച്ച് ഇപ്രകാരം പറഞ്ഞു.

‌ “അങ്ങുന്ന് സകലത്തിന്നും ശക്തിയുള്ളവനാണ്. ഈ കുതിരയെ മോചിപ്പാൻ അശക്യമാണെന്ന് അങ്ങുന്നു വിചാരിക്കുന്നുവെങ്കിൽ , എല്ലായ്പോഴും വ്രതദീക്ഷയിൽ ഇരിക്കുന്ന എന്റെ പിതാവിന്നു വിധിക്കുതക്ക വണ്ണം യാഗം സമാപ്തമായാൽ നൂറാമത്തെ യാഗത്തിന്റെ ഫലം കൂടികിട്ടുമാറാകട്ടെ.യാഗസഭയെ പ്രാപിച്ചിട്ടുള്ള എന്റെ പിതാവു പരമേശ്വരന്റെ മൂർത്ത്യഷ്ടകത്തിൽ

ചേർന്നവനാകകൊണ്ട് ഞങ്ങൾക്കാർക്കും ഇപ്പോൾ അടുത്തുചെന്നുകൂടാ.അതുകൊണ്ട് അങ്ങയുടെ ദൂതൻ തന്നെ ഈവൃത്താന്തം പിതാവിനെ അറിയിക്കുകയും വേണം.”

രഘുവിന്റെ മടക്കം

ഇന്ദ്രൻ രഘുവിന്റെ ആഗ്രഹങ്ങൾ അംഗീകരിച്ച് മടങ്ങിപ്പോയി.രഘു വലിയ ബുദ്ധിക്ഷയെ കൂടാതെ ദിലീപൻ ഇരിക്കുന്ന യജ്ഞസഭാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/83&oldid=167889" എന്ന താളിൽനിന്ന് ശേഖരിച്ചത്