താൾ:Raghuvamsha charithram vol-1 1918.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

61

മൂന്നാമദ്ധ്യായം

റ്റവും കോപം തോന്നി.ജയേചശുക്കളായ ഇന്ദ്രനും രഘുവും തമ്മിൽ ഗരു‍ഡനെപ്പോലെയും സർപ്പങ്ങളെപ്പോലെയും * ഭീമമായും ഊർദ്ധ്വമുഖമായും അധോമുഖമായുമുള്ള ശരങ്ങളെക്കൊണ്ട് ഭയങ്കരമായ യുദ്ധം നടത്തിയത് അടുക്കെ കണ്ടുനിന്നിരുന്ന ദേവന്മാർക്കും ഭടന്മാർക്കും രോമാഞ്ചത്തെ ഉണ്ടാക്കി.മേഘത്തിൽ നിന്നുണ്ടാവുന്ന ഇടിത്തീയിനെ മേഘം തന്നെ വർഷിപ്പിക്കുന്ന ജലം കൊണ്ടു ശമിപ്പിച്ചാൽ ശക്തമാകുന്നില്ല . എന്നതുപോലെ ആർക്കും സഹിച്ചുകൂടാത്തതായ ശൌര്യത്തോടുകൂടിയ രഘുവിനെ അതിവേഗത്തിൽ പ്രയോഗിക്കപ്പെട്ട ശരവർഷം കൊണ്ട് അമർത്തുവാൻ ഇന്ദ്രൻ ശക്തനായില്ല . രക്തചന്ദനം കൊണ്ടു ശോഭിക്കുന്ന പ്രകോഷ്ഠത്തിങ്കൽ തട്ടി , മന്ദരപർവ്വതംകൊണ്ടു മഥനം ചെയ്യുന്പോളത്തെ സമുദ്രമെന്നപോലെ ഗംഭീരമാകുംവണ്ണം ശബ്ദിക്കുന്ന ഇന്ദ്രധനുസ്സിന്റെ ഞാണിനെ അർദ്ധചന്ദ്രമുഖമായ ശരം കൊണ്ടു രഘു മുറിക്കുകയും ചെയ്തു.ഇന്ദ്രൻ വർദ്ധിച്ചു വന്ന വൈരത്തോടുകൂടി വില്ലുപേക്ഷിച്ച്,പ്രബലനായിരിക്കുന്ന ശത്രുവിനെ കൊല്ലുവാനായി,

പർവ്വതങഅങളുടെ ചെരിവുകൾ ഛേദിച്ചുപരിചയം സി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/81&oldid=167887" എന്ന താളിൽനിന്ന് ശേഖരിച്ചത്