Jump to content

താൾ:Raghuvamsha charithram vol-1 1918.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

50

രഘുവംശചരിത്രം

ശ്ചര്യമില്ലല്ലോ. ഈ പുത്രന്റെ സ്വാഭാവികമായ തേജസ്സ് സൂതികാഗൃഹത്തിലുള്ള ശയ്യയുടെ അടു ക്കെ വെച്ച വിളക്കുകളുടെ പ്രഭയെ നശിപ്പിക്കയാൽ ആ വിളക്കുകൾ ചിത്രത്തിൽ എഴുതപ്പെട്ടവയാണോ എന്ന ശങ്ക കാണികളിൽ ജനിപ്പിച്ചു. അന്ത:പു രത്തിലെ ആൾക്കാർ അമൃതംപോലെ മധുരാക്ഷര മായ കുമാരജനനവർത്തമാനം വന്നറിയിച്ചപ്പോൾ ചന്ദ്രപ്രഭയോടുകൂടിയ വെൺകൊറ്റക്കുടയും വെ ഞ്ചാമരങ്ങളും ആകുന്ന രണ്ടു വസ്തുക്കൾ മാത്രമേ ദിലീപനു സമ്മാനം കൊടുപ്പാൻ പാടില്ലാത്തതാ യി ഉണ്ടായുള്ളൂ. കാറ്റില്ലാത്ത പ്രദേശത്തു നിൽ ‌ക്കുന്ന താമരപ്പൂപോലെ ഇളക്കമില്ലാത്ത കണ്ണുകൊ ണ്ട് പുത്രന്റെ മനോഹരമായ മുഖത്തെ വീക്ഷിച്ചു കൊണ്ടിരിക്കുന്ന രാജാവിന്നുണ്ടായ സന്തോഷം,ച ന്ദ്രദർശനംകൊണ്ടു പൊങ്ങിവരുന്ന വെള്ളം സമുദ്ര ത്തിൽ എന്ന പോലെ ഹൃദയത്തിൽ ഒതുങ്ങിയില്ല. തപോവനത്തിങ്കൽനിന്നു വന്ന തപസ്വിയായ പു രോഹിതൻ ജാതകർമ്മവുംകൂടി ചെയ്തപ്പോൾ ദിലീ പപുത്രൻ ചാണയ്ക്കുവെച്ചു സംസ്കരിക്കപ്പെട്ട ഉത്ത മമായ രത്നംപോലെ ഏറ്റവും ശോഭിച്ചു.ശ്രവ

ണസുഖമുള്ള മംഗളവാദ്യദ്ധ്വനികൾ വേശ്യകളുടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/70&oldid=167876" എന്ന താളിൽനിന്ന് ശേഖരിച്ചത്