താൾ:Raghuvamsha charithram vol-1 1918.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

40

രഘുവംശചരിത്രം

അതാണ് നശിപ്പിക്കാതെ കഴിക്കേണ്ടത്. എന്നെ പ്പോലുള്ളവക്ക് നിശ്ചയമായും നശ്വരമായ ഭൗതികദേഹങ്ങളിൽ അശേഷം ആദരവില്ല. സംഭന്ധമാഭാഷണപൂവ്വം എന്നാണ് ആസ്തവാക്യംഅപ്രകാരമുള്ള സംബന്ധം ഈവന പ്രദേശങ്ങളിൽ വന്നു ചേ ന്നിട്ടുള്ള നാം തമ്മിൽ ഇപ്പോൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് അല്ലയോ ശിവകിങ്കരനായുള്ളവയോ സംബന്ധിയായ എന്റെ ഈ അപേക്ഷയെ ഉപേക്ഷിക്കുന്നത്.അങ്ങേക്ക് ഒട്ടും യുക്തമായിട്ടുള്ളതല്ല.

"അങ്ങിനയാവട്ടെ" എന്നു സിംഹം സമ്മതിച്ചു വാക്കു സകൊടുത്തു. രാജാവിന്റെ ബാഹു സ്തംഭവും പെട്ടന്നു തീന്നു. അദ്ദേഹം ആയുധം താഴേവച്ച് സിംഹത്തിന്നു ഭക്ഷണത്തിന്നായി ഒരു മാംസത്തിന്റെ പിണ്ഡം അടുക്കെ വെച്ചു കൊടുക്കുന്നതുപോലെ തന്റെ ശരീരംസിംഹത്തിന്നു മുന്നിൽ വെച്ചു കൊടുത്തു. ആക്ഷണത്തിൽ ഭയങ്കരനായ സിംഹം മേൽ‌ ചാടുമെന്ന് വിചാരിച്ചു കൊണ്ട് കീഴ്പ്പോട്ടു മുഖമാക്കി കിടക്കുന്ന രാജാവിന്റെ ശരീരത്തിൽ വീണതു വിദ്യാദരന്മാരായാൽ ചെ

യ്യപ്പെട്ടു പൂഷ്പവർഷമാണ്.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/60&oldid=167866" എന്ന താളിൽനിന്ന് ശേഖരിച്ചത്