താൾ:Raghuvamsha charithram vol-1 1918.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

29

രണ്ടാമദ്ധ്യായം

ത്തോടുകൂടി എതിരേല്ക്കവാൻൻ വന്ന സുദക്ഷിണ ന ന്ദിനിയെ പ്രദക്ഷണംവെച്ചു നമസ്കരിക്കുകയും, കാ ർയ്യസിദ്ധിയുടെ വരവിന്നുള്ള നന്ദിനിയുടെ വിസ്താരമേറി യ കൊമ്പുകളുടെ മദ്ധ്യത്തെപൂടിക്കുകയും ചെയ്തു. നന്ദിനിക്കു അവളുടെ കുട്ടിയുടെ അടുക്കലേക്കു പോ വാൻ ധൃതിയുണ്ടായിരുന്നുവെങ്കിലും, സുദക്ഷിണ ചെയ്ത പൂജയെ ഇളകാതെ നിന്നു സ്വീകരിക്ക യാൽ രാജദമ്പതിമാർ വളരെ സന്തോഷിച്ചു. ന ന്ദിനിയെപ്പോലുള്ളവർ പ്രസാദചിഹ്നത്തെ കാട്ടി യാൽ ആയതു സന്നിഹിതമായ കാർയ്യസിദ്ധിയുടെ അടയാളമായി വിചാരിക്കാവുന്നതാണല്ലോ. സ്വ പരാക്രമംകൊണ്ട് ഏകനായിത്തന്നെ ശത്രുക്കളെ ജയിച്ചിട്ടുള്ള ദിലീപൻ അരുന്ധതീസഹിതനായ വ സിഷ്ഠന്റെ പാദങ്ങളെ വന്ദിച്ചതിന്നുശേഷം സ ന്ധ്യാവന്ദനം ചെയ്യുകയും, കറവുകഴിഞ്ഞു കിടക്കു ന്ന നന്ദിനിയെത്തന്നെ വീണ്ടും ചെന്നു സേവിക്കുക യു ചെയ്തു. രാജദമ്പതിമാർ വിളക്കും കത്തിച്ചു നന്ദിനി ‌യുടെ അടുക്കെ ഇരുന്നു; അവൾ ഉരങ്ങിയ തിന്നുശേഷം അവരും ഉരങ്ങി. പ്രഭാതത്തിങ്കൽ‌‌‌‌

നന്ദിനി എഴുനീറ്റപ്പോൾ അവരും എഴുനീറ്റു. മ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/49&oldid=167855" എന്ന താളിൽനിന്ന് ശേഖരിച്ചത്