21
ഒന്നാമദ്ധ്യായം
കൊടുക്കുന്ന നന്ദിനിയെന്നു പേരോടുകൂടിയ പശു വ നത്തിക്കൽനിന്ന് അവിടെക്കു വന്നു തളിരുപോ ലെ സ്നിഗ്ദ്ധതയോടും ഇളം ചുക്കപ്പോടുകൂടി നിറ ത്തോടും സന്ധ്യസമയത്തെ ബാലചന്ദ്രനെപ്പോ ലെ നെററിമേൽ വളഞ്ഞു വെളുത്ത അടയാളത്തോ ടും കുടംപോലെ വലുതായിരിക്കുന്ന അവിട്ടിൽ നി ന്നു തൻറ കുടിയെ കാണുമ്പോൾ ചുരുന്നുവരുന്ന തായ ഇളംചൂടോടുകൂടിയതും അവഭൃഥസ്നാനത്തേ ക്കാൾ ശുദ്ധികരമായതും ആയക്ഷിരത്തിൻറ പ്ര വാഹം കൊണ്ടിളകി ഭ്രമിയിൽനിന്നു പുപ്പെട്ടുന്ന പൊ ടികൾകൊണ്ടു തീ൪ത്ഥസ്നാനശുദ്ധിയെ ഗിലീപന്നു ദാനം ചെയ്തുകൊണ്ടും വരുന്ന കാമധേനുവിൻറ മകളായ ആ നന്ദിനിയെ കണ്ടിട്ട് ശകുനജ്ഞനായ വസിഷ്ഠമഹ൪ഷി അഭീഷ്ഠസിദ്ധിക്കായുള്ള അപേക്ഷ
- യാഗിഗദീക്ഷയുടെ അവസാനത്തിലുള്ള കുളി അവഭൃഥ
സ്നാനം
- പശുവിൻറ കുളമ്പുകൊണ്ടുണ്ടായപൊടി ദേഹ
ത്തെ സ്പ൪ശിച്ചാൽ തീ൪ത്ഥസ്നാനഫമുണ്ടെന്നു ശാ
സ്രോക്തം ഇതിന്നു വായവ്യസ്നനമെന്നു പേ൪

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.