11
ഒന്നാമദ്ധ്യായം
പയൻപശയുടെ സൌരഭ്യത്തോടെകൂടിയതും ആയ കാറ്റുകൾ ഈ രാജദമ്പതിമാരെ വഴിയിൽവെച്ചു സേവിച്ചിരുന്നു. രഥചക്രങ്ങളുടെ ശബ്ദം കേട്ട് (ഇ ടിമുഴക്കമാണെന്നു ശങ്കിച്ച്) ഊർദ്ധ്വമുഖങ്ങളോടുകൂ ടി സന്തോഷിച്ചും രാജാവിനേയും രാജ്ഞിയേയും കണ്ടു വിസ്‌മയിച്ചും മയിലുകൾ പുറപ്പെടിക്കുന്ന ഷഡ്ജസ്വരമായും മനോഹരമായും ഇരിക്കുന്ന 'കേകാ' രവങ്ങൾ അവർക്കു കർണ്ണസുഖത്തെ കൊടു ത്തു. ഈ യാത്രയിൽ പ്രാർത്ഥനാസിദ്ധിയെ സൂചി പ്പിച്ചുക്കൊണ്ടു പോകുന്നവഴിക്കു കാറ്റു വീശിയി രുന്നു. വായുഭഗവാന്റെ ഈ അനുകൂലത കാര ണം കുതിരയുടെ കുളമ്പുകൾക്കൊണ്ടു പുറപ്പെട്ടിട്ടു ള്ള പൊടിപടലങ്ങൾ സുദക്ഷിണയുടെ കുറുനിരക ളിലും, ദിലീപന്റെ തലപ്പാവിന്മേലും സ്പശിക്കാ തെ കഴിഞ്ഞു. രഥമാർഗ്ഗംവിട്ട് അല്പം അകലെ പോയിനിന്നു രഥത്തെ വീക്ഷിക്കുന്ന മൃഗങ്ങളുടെ എണകളിൽ മാൻപേടയ്ക്കും സുദക്ഷിണയ്ക്കും തമ്മി ലും, മാനിനും ദിലീപനും തമ്മിലും ഉളള അക്ഷി സാദൃശ്യം അന്യോന്യം നോക്കികാണ്മാൻ രാജദമ്പ തിമാർക്ക് ഈ യാത്രയിൽ അവസരം കിട്ടി. തങ്ങളു
ടെ സമൂഹംകൊണ്ടുതന്നെ ആകാശത്തിൽ തുണി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.