10
രഘുവംശചരിത്രം
ഹ്മാവിനെ പൂജിച്ച* കലഗുരുവായ വസിഷ്ഠന്റെ ആശ്രമത്തിലേക്കു ഭാർയ്യാസമേതനായി ദിലീപൻ പുറപ്പെട്ടു
വ സി ഷ്ഠാ ശ്ര മ യാ ത്ര
വർഷക്കാലത്തുണ്ടാകുന്ന കാമേഘത്തിന്റെ ഉപരി ഭാഗത്തിങ്കൽ മിന്നൽപ്പിണരും മഹാമേഘ വും+ കയറിയിരിക്കുന്നതുപോലെ മനോഹരവും ഗംഭീരമായ ശബ്ദം പുറപ്പെടുവിക്കുന്നതും ആയ ഒ രു രഥത്തിൽ കയറിയാണ് രാജദമ്പതിമാർ വസി ഷ്ടാശ്രമത്തി ലേക്കു പുറപ്പെട്ടത്. ആശ്രമോപദ്രവ മൊന്നും വന്നുപോകരുതെന്ന വിചാരത്തോടെ അ കമ്പടിക്കാരെ വളരെയൊന്നും കൂടെ കൊണ്ടുപോ യിരുന്നില്ലെങ്കിലും സുദക്ഷിണാദിലീപന്മാരുടെ തേ ജോവിശേഷം കൊണ്ട് അവർ നാലുപുറവും സേന യാൽ ചുറ്റപ്പെട്ടിട്ടുണ്ടോ എന്നു കാണികൾക്കു തോന്നിയിരുന്നു. വനരാജികളിൽ തട്ടി മന്ദതയെ പ്രാപിച്ചതും, സുഗന്ധമുള്ള പൂക്കളിൽ തട്ടി പുഷ്പ പരാഗത്തോടു കൂടിയതും, പയന്മരങ്ങളിൽ തട്ടി _____________________________________________________
- സൃഷ്ടികർത്താവായ ബ്രഹ്മാവിനെ പൂജിക്കൂന്നതു സന്തതി
ക്കു നല്ലതാണ്.
+ഐരാവതഗജവും എന്ന് അർത്ഥാന്തരമാവാം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.