താൾ:Raghuvamsha charithram vol-1 1918.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

9 ഒന്നാമദ്ധ്യായം

പരോപകാരത്തിന്നു മാത്രമായി പരിണമിച്ചിരുന്ന ത്.ദിലീപരാജ്യത്തിെൻറെ മതിൽ സമുദ്രതീരമായി രുന്നു.സമുദ്രം കിടങ്ങുമായിരുന്നു.ഇങ്ങിനെ ഭൂമി യെ മുഴുവൻ ഒരു രാജധാനിയെ പരിപാലിക്കുന്നതു പോലെ അന്യശാസനകൂടാതെ അദ്ദേഹം രക്ഷിക്കു കയും ചെയ്തു.

ദിലീപന്റെ വി വാ ഹം.

യാഗത്തിന്നു ദക്ഷിണ എന്നതുപോലെ ദാ ക്ഷിണ്യത്താൽ അന്വർത്ഥമായ സുദക്ഷിണയെന്നു പ്രസിദ്ധമായ പേരോടുകൂടിയ മഗധരാജകന്യക ദിലീപന്നു പത്നിയായി വന്നു. അന്ത:പുരത്തിങ്കൽ ഭാർയ്യാജനം വളരെ ഉണ്ടായിരുന്നുവെങ്കിലും,മന സ്വിനിയായ സുദക്ഷിണയേയും രാജലക്ഷ്മിയേയും മാത്രമാണ് ദിലീപൻ ധർമ്മപത്നിമാരായി കരുതി യിരുന്നത്. തനിക്കു സദൃശിയായ സുദക്ഷിണയിൽ വിചാരിച്ച കാലങ്ങളിൽ പുത്രനുണ്ടാവാഞ്ഞതുകൊ ണ്ടു പുത്രനുണ്ടാകുമെന്ന സങ്കല്പം ഫലിക്കാതെ കാ

ലം കുറെ കഴിച്ചു. എന്നിട്ടും ഫലപ്രാപ്തിയുണ്ടായിക്കാണായ്കയാൽ സന്തത്യർത്ഥം സല്ക്കർമ്മങ്ങൾ ചെയ്‌വാനായി ഭൂഭാരമൊക്കെ മന്ത്രിമാരെ ഏല്പിച്ചു, ബ്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/29&oldid=167835" എന്ന താളിൽനിന്ന് ശേഖരിച്ചത്