താൾ:Raghuvamsha charithram vol-1 1918.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

8 രഘുവംശചരിത്രം

യാഗത്തിന്നു വേണ്ടുന്ന ധനങ്ങളൊക്കയും ഭൂമിയിൽ നിന്നെടുത്തു ഹവിർഭാഗം ഭക്ഷിക്കുന്ന ദേവകളുടെ തൃപ്തിക്കായി അദ്ദേഹം യാഗം കഴിച്ചു. ദേവകളുടെ രാജാവായ ഇന്ദ്രൻ വർഷരൂപേണ ഭൂലോകത്തിൽ സസ്യങ്ങളും വർദ്ധിപ്പിച്ചു. ഇപ്രകാരം ദിലീപനും ഇ ന്ദ്രനും അവരവരുടെ സമ്പത്തുകളെ മാറ്റംചെയ്താ ണ് ഭൂലോകത്തേയൂം ദേവലോകത്തേയും ഭരിച്ചത്. ദിലീപൻ രാജ്യഭാരം ചെയ്യുന്ന കാലത്ത് മോഷണ മെന്ന ക്രിയപോയിട്ടു മോഷണമെന്ന വാക്കുതന്നെ കേൾപ്പാനുണ്ടായിരുന്നില്ല. ഇതു കാരണം മറ്റൊ രു രാജാക്കന്മാർക്കും അദ്ദേഹത്തിന്റെ യശസ്സിനെ അനുഗമിപ്പാൻകൂടി കഴിഞ്ഞില്ല. ദിലീപന്നു ധർമ്മ നിഷ്ടയുള്ളവൻ ശത്രുവായാലും രോഗിക്കു ദുസ്സ്വാദു ള്ള ഔഷധമെന്നപോലെ ഇഷ്ടനായിത്തീർന്നു.ഇഷ്ട നായാലും ദോഷവാനായാൽ പാമ്പു കടിച്ച വിര ലിനെ എന്നപോലെ അവനെ ത്യജിക്കുവാൻ ദിലീ പൻ മടി കാട്ടിയിരുന്നില്ല. ബ്രഹ്മാവു പഞ്ചഭൂതങ്ങളെ സൃഷ്ടിക്കുമ്പോൾ ചെയ്തിരുന്ന ധ്യാനത്തോടുകൂടിയായിരിക്കണം ദിലീപനേയും സൃഷ്ടിച്ചത് . അതുകൊണ്ടു തന്നെയല്ലെ അദ്ദേഹത്തിന്റെ എല്ലാ ഗുണങ്ങളും

പഞ്ചഭൂതങ്ങളുടെ ഗുണങ്ങൾപോലെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/28&oldid=167834" എന്ന താളിൽനിന്ന് ശേഖരിച്ചത്