താൾ:Raghuvamsha charithram vol-1 1918.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

7 =ഒന്നാമദ്ധ്യായം=

ണ്ടായിരുന്നിട്ടും ക്ഷമ, ത്യാഗമുണ്ടായിരുന്നിട്ടും ആ ത്മശ്ലാഘയില്ലായ്മ, ഇങ്ങനെ ദിലീപന്റെ ഗുണ ങ്ങൾ മറ്റോരോ ഗുണങ്ങളോടു ചേർന്നിരിക്കുന്നതി നാൽ സഹോദരന്മാരെപ്പോലെ അന്യോന്യം യോ ജിച്ചിരുന്നിരുന്നു. വിഷയങ്ങൾക്കു വശപ്പെടാതെ യും, വിദ്യകളുടെ കരകണ്ടും, ധർമത്തിൽ താല്പര്യ ത്തോടുകൂടിയും ഇരുന്നിരുന്ന അദ്ദേഹത്തിന്നു ജരകൂ ടാതെയുള്ള വൃദ്ധത്വം* തികഞ്ഞിട്ടുണ്ടായിരുന്നു. വി നയം ഉണ്ടാക്കുക, രക്ഷിക്കുക, ഭരിക്കുക എന്നീ കൃ ത്യങ്ങളെ നിർവ്വഹിക്കുക കാരണം, ദിലീപനായിരു ന്നു പ്രജകളുടെ പിതാവ്; യഥാർത്ഥപിതാക്കന്മാർ ജനനത്തിന്നു മാത്രം കാരണമായതേയുള്ളൂ. ദിലീ പൻ മര്യ്യാദയെ നിലനിർത്തുവാൻവേണ്ടി മാത്രമാ യിരുന്നു അപരാധികളെ ശിക്ഷിച്ചത്; സന്തതിയു ണ്ടാവാൻ മാത്രമായിരുന്നു വിവാഹംചെയ്തത്;ഇ തുകാരണം പുരുഷാർത്ഥമായ അർത്ഥകാമങ്ങളുംകൂടെ അദ്ദേഹത്തിനു ധർമ്മമായിട്ടാണ് വന്നുചേർന്നത് _________________________________________________________

  • വൃദ്ധത്വം: വൈരാഗ്യവൃദ്ധൻ, ജ്ഞാനവൃദ്ധൻ, ധർമ്മവൃ

ദ്ധൻ, വയോവൃദ്ധൻ ഇങ്ങിനെ വൃദ്ധന്മാർ നാലുതരം, ആദ്യത്തെ മൂന്നു വൃദ്ധതയും ദിലീപന്നുണ്ടെന്നു വിശേഷ

ണങ്ങളാൽ സൂചിപ്പിച്ചിരിക്കുന്നു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/27&oldid=167833" എന്ന താളിൽനിന്ന് ശേഖരിച്ചത്