താൾ:Raghuvamsha charithram vol-1 1918.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

5 ഒന്നാമദ്ധ്യായം

വസ്തുക്കളിലുംവെച്ച് അധികമായ ബലത്തോടും, സർവ്വാതിശായിയായ തേജസ്സോടും, എല്ലാ ഉന്നത വസ്തുക്കളിലുംവെച്ച് അധികമായ ഉയരത്തോടും കൂ ടി ഭൂമിയെ മുഴുവൻ വ്യാപിച്ചാണല്ലോ ഇരിക്കുന്നത്. അപ്രകാരം തന്നെ ദിലീപനും എല്ലാറ്റിലും അ ധികമായ ബലത്തോടും എല്ലാ രാജാക്കന്മാരു ടേയും പ്രതാപത്തെ ജയിക്കുന്ന തേജസ്സോടും, സ കലരാജ്യകാര്യങ്ങളും എല്ലാ സമയവും അറിഞ്ഞു കൊണ്ടിരിപ്പാൻ തക്കവണ്ണം വലുതായ ബുദ്ധിയോ ടും കൂടി ലോകമെങ്ങും വ്യാപിച്ചാണ് ഇരുന്നിരുന്ന ത്. ആകൃതിക്കടുത്ത ബുദ്ധിയും, ബുദ്ധിക്കടുത്ത പ ഠിപ്പും, പഠിപ്പിന്നടുത്ത കാര്യാരംഭവും, ആരംഭത്തി ന്നടുത്ത ഫലപ്രാപ്തിയും ദിലീപനുണ്ടായിരിക്കുന്നു. രൌദ്രങ്ങളും സൌമ്യങ്ങളുമായ രാജഗുണങ്ങൾ തി കഞ്ഞിരുന്ന അദ്ദേഹം ജലജന്തുക്കളും രത്നങ്ങളും നിറഞ്ഞ സമുദ്രമെന്നപോലെ ഉപജീവികൾക്ക് അ തിക്രമിപ്പാൻ പാടില്ലാത്തവനും അഭിഗമിക്കപ്പെ ടാവുന്നവനും ആയിരിക്കുന്നു. <h6align=centre >"ദിലീപന്റെ രാ യഭാരം."

നിപുണനായ സാരഥിയുടെ രഥനേമിയെ ന്നപോലെ ശാസിതാവായ ദിലീപന്റെ കീഴിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/25&oldid=167831" എന്ന താളിൽനിന്ന് ശേഖരിച്ചത്