4 രഘുവംശചരിത്രം
ദിലീപചക്രവർത്തി.
വിദ്വാന്മാർക്ക് മാനനീയനായി,ഛന്ദസ്സുകൾ ക്കു പ്രണവമെന്നപോലെ രാജാക്കന്മാർക്ക് ആദ്യനാ യി,വൈവസ്വതമനു*എന്നു പ്രസിദ്ധനായ ഒരു രാജാവുണ്ടായി.ശുദ്ധിമത്തായ അദ്ദേഹത്തിന്റെ വംശത്തിൽ, പാൽക്കടലിൽ ചന്ദ്രനെന്നപോലെ, ഏറ്റവും ശുദ്ധിമാനായി ദിലീപനെന്നു പ്രസിദ്ധ നായ ഒരു രാജചന്ദ്രനുണ്ടായി.വിശാലമായ മാ റിടത്തോടും കാളയുടെ സ്കന്ധംപോലെയുള്ള സ്ക ന്ധത്തോടും ഉന്നതമായ ശരീരത്തോടും ദീർഗ്ഘങ്ങ ളായ ഭുജനങ്ങളോടും കൂടിയ അദ്ദേഹത്തെ കണ്ടാൽ ക്ഷത്രിയധർമ്മം തന്നെ അതിന്റെ കർമ്മം നടത്തൂ വാൻ ശക്തിയുള്ള ഒരു ദേഹം എടുത്തിരിക്കയാ ണോ എന്നു തോന്നും.മഹാമേരുപർവ്വതം† എല്ലാ
- മനു:ബ്രഹ്മാവിന്റെ കീഴിൽ സൃഷ്ടി നടത്തുവാനായി പ
തിന്നാലു മനുക്കളാണുള്ളത്.അതിൽ ആദ്യത്തെ മനു സ്വയോഭുവനാണ്. †മഹാമേരു:ലവണസമുദ്രത്താൽ ചുറ്റപ്പെട്ട ഭ്രഭാഗത്തെ യാണു ജംബൂദ്വീപമെന്നു പറയുന്നത്.ഭ്രലോകത്തി ന്റെ മദ്ധ്യത്തിലാണു മഹാമേരു.മഹാമേരുവിന്റെ ഒരു പാർശ്വമാണു ഭാരതവർഷമെന്നു നാം വിളിക്കുന്ന
ഈ ഇന്ത്യാസാമ്രാജ്യം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.