3 ഒന്നാമദ്ധ്യായം
രുന്നവരും,കാലം തെറ്റാത്ത ഉണർച്ചയുണ്ടായിരു ന്നവരും,ദാനത്തിന്നായി ധനം വളരെ സമ്പാദി ച്ചിരുന്നവരും,സത്യത്തിന്നുവേണ്ടി മിതമായി സം സാരിച്ചിരുന്നവരും,യശസ്സിന്നുവേണ്ടി ജയേച്ഛയോ ടുകൂടിയവരും,സന്തത്യർത്ഥം മാത്രം ഗൃഹസ്ഥാശ്രമം സ്വീകരിച്ചിരുന്നവരും,ശൈശവത്തിൽ വിദ്യകൾ§ അഭ്യസിച്ചിരുന്നവരും,യൌവനകാലത്തു വിഷയ സുഖം വേണ്ടപോലെ അനുഭവിച്ചിരുന്നവരും,വാ ർദ്ധക്യത്തിൽ മുനിവൃത്തിയെ സ്വീകരിച്ചിരുന്നവരും, ഒടുവിൽ യോഗാഭ്യാസംകൊണ്ടു ദേഹവിയോഗം ചെയ്തിരുന്നവരും ആയിരുന്നു ആ രഘുവംശരാജാ ക്കന്മാർ.അവരുടെ വംശചരിത്രം ഞാൻ പറയു ന്നതു,നല്ലതും ചീത്തയും വേർതിരിവാൻ കാരണ ഭ്രതന്മാരായ സജ്ജനങ്ങൾ കേൾക്കേണ്ടതാണ്. സ്വർണത്തിന്റെ ശുദ്ധിയും അശുദ്ധിയും തിയ്യിലി ടുമ്പോളാണല്ലോ കാണുന്നത്.
§വിദ്യകൾ:ഋക്ക്,യജൂസ്സ്,സാമം,അഥർവ്വം(ഇങ്ങിനെ നാലു വേദങ്ങൾ)നിരുക്തം,ജോതിഷം,വ്യാകരണം, കല്പം,ശിക്ഷ,ഛന്ദസ്സ്(ഇങ്ങിനെ ആറു വേദാംഗങ്ങൾ) മീമാംസ,ന്യായശാസ്ത്രം,പുരാണം,ധർമ്മശാസ്ത്രം
ഇപ്രകാരം ആകെ പതിന്നാലു വിദ്യകൾ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.