താൾ:Raghuvamsha charithram vol-1 1918.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
2 രഘുവംശചരിത്രം


ന്മാർ ഉണ്ടാക്കീട്ടുള്ള പ്രബന്ധങ്ങളാകുന്ന പ്രവേശ മാർഗമുള്ള ഈ വംശത്തിൽ വജ്രസൂചികൊണ്ടു തുള ച്ചിട്ടുള്ള രത്നത്തിൽ ചരടിനെന്നപോലെ എനിക്കു പ്രവേശം ഉണ്ടാകുന്നതാണ്.ഞാൻ വാഗ്വൈഭവം പോരാത്തവനാണെങ്കിലും സൂർയ്യവംശരാജക്കന്മാ രുടെയോഗ്യതകൾ ചെവികൾക്കടുത്തു വന്ന് ഈ ചപലകർമ്മത്തിന്നായി എന്നെ പ്രേരിപ്പിക്കുക നി മിത്തം അവരുടെ വംശചരിത്രം വർണ്ണിപ്പാൻ ഭാവി ക്കുന്നു.ജനനം മുതല്ക്കെ ശുദ്ധിയുള്ളവരും[1],ഫല സിദ്ധിയുണ്ടാകുന്നതുവരെ കർമ്മങ്ങൾ ചെയ്യുന്നവ രും,സമുദ്രം വരെയുള്ള ക്ഷിതിക്ക് അധീശന്മാരായ വരും,സ്വർഗ്ഗംവരെ രഥത്തിന്നു മാർഗം ഉണ്ടാക്കീട്ടു ള്ളവരും,വിധിയാംവണ്ണം അഗ്നിയിങ്കിൽ[2] ഹോമം ചെയ്തവരും,അർത്ഥികളെ യഥാക്രമം പൂജിച്ചിരു

ന്നവരും,അപരാധത്തിന്നു തക്ക ദണ്ഡനം ചെയ്തി


  1. ജനനശുദ്ധി : ഗർഭാധാനകാലം തുടങ്ങിയുള്ള സ:സ്ക്കാരങ്ങൾകൊണ്ടു ശുദ്ധിയുണ്ടായിട്ടുള്ളവർ എന്നർത്ഥം.
  2. അഗ്നികൾ : ഗാർഹപത്യാഗ്നി, ദക്ഷിണാഗ്നി, ആഹവനീയാഗ്നി എന്നീ മൂന്നു അഗ്നികളെയും ഗൃഹസ്ഥനായാൽ സന്തോഷിപ്പിക്കേണ്ടതാണു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/22&oldid=167828" എന്ന താളിൽനിന്ന് ശേഖരിച്ചത്