ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രഘുവംശചരിത്രം
ഒന്നാമദ്ധ്യായം
പ്രസ്താവന
വാക്കും അർത്ഥവും ഏന്നപോലെ നിത്യസം ബന്ധമുള്ളവരായും,പ്രപഞ്ചത്തിന്റെ മാതാപിതാ ക്കന്മാരായും ഇരിക്കുന്ന പാർവ്വതീപരമേശ്വരന്മാരെ വാഗർത്ഥബോധത്തിന്നായി ഞാൻ വന്ദിക്കുന്നു.
ആദിത്യങ്കൽനിന്നുത്ഭവിച്ച രാജവംശം എവി
ടെ? എന്റെ അല്പഗ്രാഹിയായ ബുദ്ധി എവിടെ?
ഞാൻ മോഹം കോണ്ട് ഒരു പോങ്ങുതടിയിൽ കയ
റി ദുസ്തരമായിരിക്കുന്ന സമുദ്രം കടപ്പാനാണ് ആ
ഗ്രഹിക്കുന്നത്. മന്ദനും കവിയശസ്സു വേണമെന്നാ
ഗ്രഹിക്കുന്നവനുമായ ഞാൻ ഉയരമുള്ളവർക്കുമാത്രം
പറിച്ചെടുപ്പാൻ കഴിവുള്ള ഫലത്തിന്നായി കൈ
ഉയർത്തുന്ന ഹ്രസ്വകായനെപ്പോലെ പരിഹാസപാ
ത്രമായിത്തീർന്നേക്കാം എന്നിരുന്നാലും പൂർവ്വവിദ്വാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.