Jump to content

താൾ:Raghuvamsha charithram vol-1 1918.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--xiv--

രായ രാജാക്കന്മാരിൽ ഓരോരുത്തരെയായി ഉപേ ക്ഷിച്ചുപോകുന്ന ഇന്ദുമതിയെ 'ദീപശിഖ'യോടുപ മിച്ചതിലുള്ള ഔചിത്യം കണ്ട്, കവിസമാജത്തിൽ നിന്നു കാളിദാസർക്കു'ദീപശിഖാകാളിദാസൻ'എ ന്ന ബിരുദു കൊടുക്കുകയുണ്ടായത്രെ. അഞ്ചാം സ ർഗത്തിൽ 'വന്യഃസരിത്തോഗജഉന്മമജ്ജ' എന്നതി ലെ സരിത്തഃ എന്ന പദത്തിൽ ചില കവികൾക്കു വിപ്രതിപത്തി തോന്നി ആ പദം മാറ്റാൻ ശ്രമി ച്ചുവെന്നും, എങ്കിലും അവർക്കതിനു സാധിച്ചില്ലെ ന്നും കേൾക്കുന്നു. ആറാം സർഗത്തിന്റെ നിർമ്മാ ണത്തിൽ ഒരു ശ്ലോകത്തിന്റെ അവസാനത്തിലെ 'ആ പ്രസാദാൽ' എന്ന ഭാഗം സരസ്വതി തന്നെ പ്രത്യക്ഷമായി പറഞ്ഞുകൊടുത്തതാണെന്നു പറ യാറുണ്ട്. ഇങ്ങിനെ രഘുവംശത്തിന്റെ ശ്രേഷ്ഠത യെ കാണിക്കുന്ന ഐതിഹ്യങ്ങൾ എത്രയോ ഉണ്ട്. അവയുടെ പ്രാമാണ്യം എങ്ങിനെയെങ്കിലുമിരിക്ക ട്ടെ. ഈ കാവ്യരത്നത്തിന്റെ ശ്രേഷ്ഠതയ്ക്കു യാതൊ രു കെട്ടുകഥകളുടേയും ആവശ്യമില്ലെന്ന് ഇതു വാ യിക്കുന്ന സഹൃദയന്മാർക്കു ബോദ്ധ്യപ്പെടാതിരിക്ക യില്ല.













ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/18&oldid=167824" എന്ന താളിൽനിന്ന് ശേഖരിച്ചത്