താൾ:Raghuvamsha charithram vol-1 1918.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--xii--

അവരിൽ ​ ഒരാളാണ് രഘു. ഈ സ്ഥിതിക്ക് ഈ കാവ്യത്തിന്നു 'സൂര്യ്യവംശം' എന്നോ മറ്റോ പേർ കൊടുക്കാതെ രഘുവിന്റെ പേർ പിടിച്ചു രഘുവം ശം എമ്മു പേരിട്ടതു മറ്റെല്ലാ രാജാക്കന്മാരെ ക്കാളും ഗുണവാൻ രഘുവാകയാലായിരിക്കണമെ ന്നു ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ദിലീപൻ ര ഘുവിന്ന് ആ പേരിടുവാൻ കാരണം 'രഘു' എന്ന ശബ്ദത്തിൽ ഘടിതമായ ധാതുവിന്റെ അർത്ഥം നോക്കി രഘു ഭൂമിക്കൊക്കയും നാഥനാവുമെന്നും ദിഗന്തവിശ്രാന്തകീർത്തിയാവുമെന്നും ക​ണ്ടിട്ടാണെ ർന്നു കവി പറയുന്നു. അതുപ്രകാരം ഈ കാവ്യവും ലോകത്തിലൊക്കയും പ്രസിദ്ധമായി, സാഹിത്യ ലോകചക്രവർത്തിയായിത്തീരുമെന്നു കണ്ടിട്ടാണോ കവി ഈ കാവ്യത്തിന്നു രഘുവംശം എന്നു പേരിട്ട ത് എന്നു തോന്നും. മഹാകവിയുടെ ഇംഗിതം എങ്ങിനെ അ​റിയാം? അതിരിക്കട്ടെ.

ഇതിൽ വർണ്ണിക്കപ്പെട്ട ​ഓരോ രാജാക്കന്മാരു ടേയും ചരിത്രം ഓരോ പ്രകാരത്തിൽ വിശേഷം കൂ ടിയതും ഓരോ പ്രത്യേകപാഠങ്ങൾ പഠിക്കുവാൻ ഉ പകരിക്കുന്നതുമാണ്. കാവ്യത്തിന്റെ ഉദ്ദേശം പു രുഷാർത്ഥോപദേശവും രസാസ്വാദനവുമാണല്ലോ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/16&oldid=167822" എന്ന താളിൽനിന്ന് ശേഖരിച്ചത്