താൾ:Raghuvamsha charithram vol-1 1918.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--xi--

രസഭാവാദികളെക്കൊണ്ടും, വിശിഷ്യ വ്യംഗ്യാർത്ഥ പ്രാധാന്യംകൊണ്ടും ഈ കാവ്യം സർവ്വഥാ മനോ ഹരമാകുന്നു.

രാമായണകഥയ്ക്കു മുമ്പും പിമ്പുമുള്ള പല രാ ജാക്കന്മാരുടെ കഥകൾ ഇതിൽ വർണ്ണിക്കുന്നുണ്ട്. അവയൊക്കെ ഇന്ത്യാചരിത്രത്തിന്റെ ഭാഗമാണെ ന്നു പറയേണ്ടതില്ലല്ലോ. ഈ രാമായണ് കഥ ത ന്നെ ഇതിൽ വർണ്ണിച്ചിട്ടുള്ളത്, ആദികവിയായ വാ ല്മീകിയൊഴിച്ചുള്ള കവികൾക്കു സ്മരിക്കുവാൻകൂടി ക ഴിയാത്തവധം അത്ര ഭംഗിയോടുകൂടിയാണ്. ദി ലീപന്റെ ഭരണത്തോടുകൂടി ആരംഭിക്കുന്ന ഈ കാ വ്യം, ധൂർത്തനും സ്ത്രീജിതനുമായ അഗ്നിവർണ്ണൻ എ ന്ന രാജാവ് അതിഭോഗത്താൽ ക്ഷയം പിടിച്ചു മ രിച്ചതോടുകൂടി അദ്ദേഹത്തിന്റെ ഗർഭിണിയായ ഭാര്യ യിൽ രാജ്യഭാരം അർപ്പിച്ചുകൊണ്ടാണ് അവസാ നിക്കുന്നത്. (ഇതിന്നുശേഷം കാളിദാസൻ എഴു തിയ ഭാഗം നശിച്ചുപോയതാണെന്നു ഒരു പക്ഷാ ന്തരമുണ്ട്.) ഈ അതിദീർഗ്ഘമായ കാലത്തിന്നു ള്ളിൽ സൂര്യ്യവംശത്തിൽ എത്രയോ യോഗ്യന്മാരാ യ രാജക്കന്മാർ-രാമായണകഥാപുരുഷനായ സാക്ഷാൽ ശ്രീരാമൻ കൂടി-രാജ്യം വാണിട്ടുണ്ട്.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/15&oldid=167818" എന്ന താളിൽനിന്ന് ശേഖരിച്ചത്