ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨ രഘുവംശചരിത്രം
ഭാഗം സംസ്കാരം. അരുന്ധതി= വസിഷ്ഠ പത്നി. പാതിവ്രത്യ ത്തിൽ അരുന്ധതി കേൾവിപ്പെട്ടിരിക്കുന്നു.സ്വാഹം= അഗ്നിയുടെ ഭാര്യ. ,, 19. കാമധേനു =കാമങ്ങളെ(ആഗ്രഹിക്കുന്ന വസ്തുക്കളെ) കൊടുക്കുന്ന പശു; ഈ പശു ദക്ഷപ്രജാപതിയുടെ മ കളാണ്. ,, 23. സൂനൃതവാക്ക് =സത്യമായും പ്രിയമായും സംസാരിക്കു ന്നവൻ. കല്പശാസ്ത്രം കർമ്മാനുഷ്ഠാനങ്ങളെ വിധിക്കു ന്ന ഒരു ശാസ്ത്രം. ,, 25. മണ്ഡലേശ്വരൻ= അനേകം രാജ്യങ്ങളെ കീഴടക്കി ഭരി ക്കുന്ന രാജാവ്. ,, 28. ആസ്തികൃബുദ്ധി=വിശ്വാസം;ശ്രദ്ധ. അക്ഷതപാത്രം= അരിയും നെല്ലും നിറച്ച പാത്രം. ,, 33. സുബ്രഹ്മണ്യൻ=താരകാസുരനെകൊല്ലുവാനായി ദേ വകളുടെ അപേക്ഷപ്രകാരം ശിവന്നു പാർവതിയിൽ ഉണ്ടായ പുത്രൻ; ദേവസേനകളുടെ നാഥൻ. ,, 35. ആധാനം=ഒരു അഗ്നിസംസ്കാരം. അഗ്നികാര്യം=ഹോ
മാദികൾ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.