താൾ:Raghuvamsha charithram vol-1 1918.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

122

രഘുവംശചരിത്രം

വൾ അധൈയ്യർത്താൽ ആ യുവാവിക്കലുണ്ടായ അ നുരാഗബന്ധത്തെ പറവാൻ ശക്തയായില്ല. അ താകട്ടെ രോമാഞ്ചവ്യാജേന അരാളകേശിയായ അവളുടെ അംഗവല്ലിയെ ഭേദിച്ചു പുറത്തേക്കു നി ഗ്ഗർമിച്ചു. ആനിലയായ സഖിയോടു വേത്രധാരി ണിയായ സുനന്ദ ആയ്യേ നമുക്കിനി മറെറാരേട ത്തു പോവുക എന്നിങ്ങിനെ പരിഹാസൂപൂർവ്വം പ റഞ്ഞു. അപ്പോൾ കന്യക അവളെ അസൂയയോ ടെ ഒന്നു നോക്കി. കരഭോരുവായ ഇന്ദുമതി രഘു കുമരൻറ കണ്ഠത്തിക്കൽ ചൂ൪ണ്ണഗൌരവും , മൂ൪ത്തി മത്തായഅനുരാഗമോ എന്നു തോന്നുമാറു ശോഭി ക്കുന്നതുമായ മാലയെ സഖിയുടെ കൈകളെക്കൊ ണ്ടു സ്ഥാനം തൊറാതെ അണിയിച്ചു . വരേണ്യ നായ അജൻ , മംഗളപുഷ്പങ്ങളെക്കൊണ്ടു കെട്ടിയു ണ്ടാക്കിയന ആ മാല വിരിഞ്ഞ മാറിൽ വീണ പ്പോൾ വിദ൪ഭരാജാവിൻറ സോദരി കണ്ഠത്തി ക്കൽ ആലിംഗനം ചെയ്യുന്നുണ്ടെന്നുതന്നെ വിചാ രിച്ചു.

"ഇതാ കൌമുദി മേഘമുക്തനായ ചന്ദ്രനെ പ്രാപ്തയായി. ഗംഗ അനുത്രപനായ സമുദ്രത്തിൽ

അവതീ൪ണ്ണയായി."


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/142&oldid=167810" എന്ന താളിൽനിന്ന് ശേഖരിച്ചത്