121
ഷ്ഠിച്ചവനും ആയ രഘുവാണ് ഇപ്പാൾ അദ്ദേഹ
ത്തിൻറ സ്ഥാനത്തിരിക്കു൬ത്. രഘു ദിഗ്ജയം
ചെയ്തു സമ്പാദിച സമ്പത്തിൽ ഒരു മൺപാത്ര
മൊഴികെ ശേഷം മുഴുവനും ദാനം ചെയ്താളാണ്.
പവ്വതങ്ങളെ അതിക്രമിച്ചും, സമുദ്രങ്ങളെ ലംഘി
ച്ചും, പാതാളത്തിൽ പ്രവേശിച്ചും ഇത്രയാണെന്ന
ഹത്തിൻറ കീത്തി ഇത്രയാണെന്നു കണക്കാക്കു
വാൻ കഴിയുന്നതല്ല. സ്വർഗ്ഗനാഥന്നു ജയന്തൻ എന്നപോലെ, ആ രഘുവിന്ന് ,ഈ കുമാരനായ
അജൻ ജനിച്ചും. ഇദ്ദേഹം ചുമതലയേറിയ ഭ്രഭാ
രത്തെ അചഛനോടു സദൃശമായി വഴിപോലെ ഭരി
ക്കുന്നു. വാശംകൊണ്ടും ,വിനയപ്രധാനങ്ങളായ മറെറല്ലാ
ഗുണങ്ങളെക്കൊണ്ടും നീ ആത്മതുല്യനായ ഇദ്ദേഹ
ത്തെ വരിച്ചാലും. മാണിക്യം സുവ൪ണ്ണത്തോടുയോ
ജിയ്ക്കട്ടെ.
ഇന്ദുമതീസ്വയംവരം
ഇപ്രകാരം സുനന്ദ പറഞ്ഞകഴിഞ്ഞപ്പോൾ
ഇന്ദുമതി ലജ്ജയെ അല്പം ഒതുക്കി, സന്തോഷ
ത്താൽ തെള്ഞ്ഞ കണ്ണുകൊണ്ടു, സ്വയംവരമാല
കൊണ്ടന്നപോലെ അജനെ പ്രതിഗ്രഹിച്ചും. അ
15*

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.