താൾ:Raghuvamsha charithram vol-1 1918.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആറാമദ്ധ്യായം ൧൧൭ തിന്നുശേഷം ദൌവാരികി, ഇന്ദ്രതുല്യനായ ഉരഗ പുരരാജാവിന്റെ അടുത്തുചെന്നു "ഹേ ചകോരാ ക്ഷി! ഇതിലേ നോക്കൂ!”എന്നുള്ള അവതാ രികയോ ടുകൂടി ഇന്ദുമതിയോട് ഇപ്രകാരം പറഞ്ഞു.

     “ഇദ്ദേഹം    പാണ്ഡ്യരാജാവാണ്.     ചുമലുക

ളിൽക്കൂടെ തൂങ്ങിക്കിടക്കുന്ന മുത്തുമാലകളോടും,ര ക്തചന്ദനംകൊണ്ടുള്ള അംഗരാഗത്തോടുംകൂടിയ ഇദ്ദേഹം ഇളവെയിൽ തട്ടി രക്തവർണ്ണമായ സാനു ക്കളോടും അരുവിയാറുകളോടും കിയപർവ്വതരാജൻ എന്ന പോലെ ശോഭിക്കുന്നു, ഇദ്ദേഹം അശ്വമേ ധം കഴിച്ച്, അവദൃതസ്നാനം ചെയ്തുവരുമ്പോൾ, വിന്ധ്യപർവ്വതത്തെ അടിച് ചു താഴ്ത്തിയാളും സമുദ്ര ത്തെ നിശ്ശേഷമെടുത്ത് ആചമിച്ചു രണ്ടാമതും മോ ചിച്ച ദേഹവും ആയ അനസ്ത്യൻതന്നെ സുഖ സ്നാനം ചോധിക്കുന്നവന്റെ സ്ഥാനം സ്വീകരിക്കു ന്നു ജനസ്ഥാനത്തിന്ന് അപായം വന്നേക്കുമോ എന്നു ശങ്കിച്ചു, പണ്ടു ലങ്കാധിപതിയായ രാവ ണൻ ഇന്ദ്രജയത്തിന്നായി പുറപ്പെട്ടതു പരമേശ്വര നോട് അന്യദുർല്ലഭമായ (ബ്രഹ്മശിരസ്സെന്ന) അ സ്ത്രം വാങ്ങിയ ഇദ്ദേഹത്തിനോടു സന്ധി ചെയ്തതി

ന്നുശേഷമായിരുന്നു. നീ മഹാകുലീനനായ ഇദ്ദേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/137&oldid=167804" എന്ന താളിൽനിന്ന് ശേഖരിച്ചത്